ad
Deshabhimani

വിദ്യാര്‍ഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്; ബാര്‍ കൗൺസിലിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി

Nalsar
വെബ് ഡെസ്ക്

Published on Aug 14, 2026, 12:07 PM | 2 min read

ന്യൂഡൽഹി: ഹൈദരബാദ് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ എൻറോൾമെന്റ് തടഞ്ഞ ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നാൽസാര്‍ യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് വിദ്യാര്‍ഥികളുടെ എൻറോൾമെന്റിന് എതിരെയാണ് ബിസിഐ സര്‍ക്കുലര്‍ ഇറക്കിയത്. ആഗസ്ത് 13 ന് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങിൽ ചീഫ് ജസ്റ്റീസ് പങ്കെടുക്കുന്നതിന് എതിരെ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ബിസിഐ പ്രതികാര നടപടി.


വിദ്യാര്‍ഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയം തന്നെയും തങ്ങളും വിദ്യാര്‍ഥികളും തമ്മിൽ ഉള്ളതാണ്. ഇതിൽ ഇടപെടാൻ ബാര്‍ കൗൺസിലിന് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാൻ പൂർണ്ണ അവകാശമുണ്ട്. അവരെ തടയാൻ ആർക്കാണ് സാധിക്കുക? - സുപ്രീം കോടതി


വിവാദ സര്‍ക്കുലര്‍ ഇതിനകം പിൻവലിച്ചിട്ടുണ്ടെന്ന് ബിസിഐ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അധ്യാപകര്‍ക്കോ വിദ്യാര്‍ഥികൾക്കോ എതിരെ ബിസിഐയുടെയോ സംസ്ഥാന ബാര്‍ കൗൺസിലുകളുടെയോ ഭാഗത്തുനിന്ന് യാതൊരു പ്രതികാര നടപടിയും പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ബിസിഐ നടപടിക്ക് എതിരായ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.


എടുത്തു ചാടി

കൈ പൊള്ളി


വിദ്യാര്‍ഥി പ്രതിഷേധത്തിന് തുടര്‍ച്ചയായി എൻറോൾമെന്റ് തടഞ്ഞു. മാത്രമല്ല വിഷയത്തിൽ ആഗസ്ത് 19 ന് അന്തിമ തീരുമാനം കൈക്കൊള്ളും എന്നും ബിസിഐ ചെയര്‍മാൻ മനൻ കുമാര്‍ മിശ്ര പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങിൽ ഉൾപ്പെടെ വലിയ പ്രതിഷേധം ഉയര്‍ന്നു. രാജ്യവ്യാപകമായി നടപടി വിമര്‍ശനം നേരിട്ടതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും നിരപരാധികാണെന്നും ചുരുക്കം ചിലരുടെ പേരിൽ എല്ലാവരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും വിശദമാക്കി ബിസിഐ സര്‍ക്കുലര്‍ പിൻവലിച്ചു. വിലക്ക് പിൻവലിച്ചാലും വിദ്യാര്‍ഥികൾക്കെതിരെ നടപടി തുടരുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഇതിന് പിന്നാലെ പരാതി സുപ്രീം കോടതിയിൽ എത്തി. മുഴുവൻ നടപടികളും തടഞ്ഞാണ് കോടതിയുടെ വിമര്‍ശനം.


ജന്തര്‍മന്തറിലെ പ്രക്ഷോഭത്തിനിടെ ചീഫ് ജസ്റ്റീസ് നടത്തിയ പരാമര്‍ശത്തിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം. നാൽസാറിൽ ബിരുദദാന ചടങ്ങിൽ അദ്ദേഹം അധ്യക്ഷനായി എത്തുന്നിതിനെതിരെ ഒപ്പു ശേഖരണം നടത്തി. ഇതിന്റെ പേരിൽ 70 വിദ്യാര്‍ഥികളെയാണ് ബിസിഐ ലക്ഷ്യമാക്കിയത്. അഡ്വക്കേറ്റ്സ് ആക്ട് (1961) അനുസരിച്ച് ഒരു ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുടെയും എൻറോൾമെന്റ് മൊത്തത്തിൽ തടയാൻ BCI-ക്ക് അധികാരമുണ്ടോ എന്ന് നിയമവിദഗ്ദ്ധർ തന്നെ സംശയം ഉന്നയിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home