ഓപ്പറേഷൻ റെഡ് സോൺ
എക‍്സെെസ് പരിശോധന ശക്തം

സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എക‍്സെെസ് പരിശോധന നടത്തുന്നു
പാലക്കാട്
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ‘റെഡ് സോൺ’ കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കി. വാളയാർ ചെക്ക്പോസ്റ്റിലെ പരിശോധനയിൽ രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും ആറ് ഗ്രാം കഞ്ചാവുമായി വിഷ്ണു എന്നയാളെ കസ്റ്റഡിയിലെടുത്തു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ചരക്ക് വാഹനങ്ങളുൾപ്പെടെ നാൽപ്പതോളം വാഹനങ്ങൾ പരിശോധിച്ചു. വാളയാർ എക്‌സൈസ് ചെക്ക്പോസ്റ്റ് സിഐ അമൽരാജിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും തൃത്താല റേഞ്ച് പാർട്ടിയും ചേർന്നാണ് വാഹനപരിശോധന നടത്തിയത്. ഐബി ഇൻസ്‌പെക്ടർ എ ബി പ്രസാദ്, ഇസിപി ഇൻസ്‌പെക്ടർ ജിത്തു കിരൺ, എഇ ഐജി-മാരായ മൻസൂർ അലി, കെ സി മനോഹരൻ, ജിഷു ജോസഫ്, കെ എ മനോഹരൻ, പിഒജി-മാരായ എ സാദത്ത്, രാജേഷ്, സിഇഒമാരായ മുഹമ്മദ് റിയാസ്, അരുൺ, അനീഷ്, എക്‌സൈസ് ഡ്രൈവർമാരായ ജയപ്രകാശ്, അനുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലും പരിശോധന കർശനമാക്കി. എക്സൈസ് ഐബി സംഘവും പറളി റേഞ്ച് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇഐ കെ ഡി മാത്യു, പിഒജിമാരായ അഭിലാഷ്, സജിത് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും 'ഓപ്പറേഷൻ റെഡ് സോൺ' പരിശോധനകൾ തുടരുമെന്ന് എക്സൈസ് അറിയിച്ചു.










0 comments