ad
Deshabhimani

ആനകൾക്ക് ചൂട് പ്രതിരോധിക്കാൻ പ്രയാസം

കാടിറങ്ങി 
ആനകൾ

ഉയിരിന്റെ കൺമണിയെ... അട്ടപ്പാടിയിൽനിന്ന് ധോണിയിൽ എത്തിച്ച കുട്ടിയാനയ്-ക്ക് കുപ്പിയിൽ നിറച്ച പാൽ നൽകുന്ന സിന്ധുവും ഭർത്താവ് ബൊമ്മനും (കുങ്കിയാന അഗസ്ത്യന്റെ പാപ്പാൻ). 
മേലേ അബ്ബണ്ണൂരിൽ പാറയിടുക്കിൽ പരിക്കേറ്റ നിലയിലാണ് ആനക്കുട്ടിയെ കണ്ടത്. ശനിയാഴ്ച ധോണിയിലെത്തിച്ചു. ചികിത്സയും മുഴുവൻ സമയ നിരീക്ഷണത്തിനും പുറമേ ചൂട് കുറയ്ക്കാൻ ഫാനടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്    / ഫോട്ടോ: ശരത് കൽപ്പാത്തി

ഉയിരിന്റെ കൺമണിയെ... അട്ടപ്പാടിയിൽനിന്ന് ധോണിയിൽ എത്തിച്ച കുട്ടിയാനയ്-ക്ക് കുപ്പിയിൽ നിറച്ച പാൽ നൽകുന്ന സിന്ധുവും ഭർത്താവ് ബൊമ്മനും (കുങ്കിയാന അഗസ്ത്യന്റെ പാപ്പാൻ). 
മേലേ അബ്ബണ്ണൂരിൽ പാറയിടുക്കിൽ പരിക്കേറ്റ നിലയിലാണ് ആനക്കുട്ടിയെ കണ്ടത്. ശനിയാഴ്ച ധോണിയിലെത്തിച്ചു. ചികിത്സയും മുഴുവൻ സമയ നിരീക്ഷണത്തിനും പുറമേ ചൂട് കുറയ്ക്കാൻ ഫാനടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് / ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Apr 21, 2026, 12:26 AM | 1 min read

പാലക്കാട്‌

ചുട്ടുപൊള്ളുന്ന വേനലിൽ ജില്ലയിൽ കാട്ടാനകൾ ജനവാസമേഖലകളിലെത്തുന്നത്‌ പതിവാകുന്നു. കാട്ടിനുള്ളിലെ സ്വാഭാവിക ഉറവകളും തോടുകളും വറ്റിത്തുടങ്ങിയതോടെയാണ്‌ വെള്ളവും തണലും തേടി ആനകൾ കാടിറങ്ങാൻ തുടങ്ങിയത്‌. ഒരു ആനയ്ക്ക്‌ ഒരു ദിവസം ശരാശരി 150 മുതൽ 200 ലിറ്റർവരെ വെള്ളം ആവശ്യമാണ്. വേനൽ കടുത്തതോടെ കാട്ടിലെ പുല്ലുകൾ ഉണങ്ങിക്കരിയുന്നത് ആനകളുടെ പ്രധാന ഭക്ഷണലഭ്യതയെ ബാധിച്ചു. ഇതോടെ പച്ചപ്പും കൃഷിയുമുള്ള നാട്ടിലെ വാഴത്തോട്ടങ്ങളും തെങ്ങിൻതോട്ടങ്ങളും ലക്ഷ്യമാക്കിയാണ്‌ ഇവയുടെ വരവ്‌. ശരീരം തണുപ്പിക്കാൻ ചെളി തേടിയും വനാതിർത്തി കടക്കുന്നു. കാട്ടാനകളെ മാത്രമല്ല നാട്ടാനകളെയും ചൂട്‌ വല്ലാതെ ബാധിച്ചിട്ടുണ്ട്‌. വിയർപ്പ് ഗ്രന്ഥികളില്ലാത്ത ആനകൾക്ക് ശരീരതാപം നിയന്ത്രിക്കാൻ മറ്റു ജീവികളെക്കാൾ ബുദ്ധിമുട്ടുണ്ട്‌. അന്തരീക്ഷ താപനില ഉയരുന്നത് അവയെ പെട്ടെന്ന് ക്ഷീണിപ്പിക്കും. കടുത്ത വെയിലിൽ കൂടുതൽ സമയം നിൽക്കുന്നത് ആനകൾക്ക് സൂര്യാതപം ഏൽക്കാൻ കാരണമാകും. അതിനാൽ, ചൂടിൽ ആനകളെ പുറത്ത്‌ എഴുന്നള്ളിപ്പിക്കുന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം വേണമെന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്‌. ചൂട് കാരണം ആനകൾക്ക് മദപ്പാട് കൂടാനോ അക്രമാസക്തരാകാനോ ഉള്ള സാധ്യത കൂടുതലാണ്‌.


വന്യജീവി സംഘർഷം 
ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടവ

• ആനയെ കണ്ടാൽ ബഹളം വയ്‌ക്കുകയോ കല്ലെറിയുകയോ ചെയ്യരുത്. ഇത് ആനയെ അക്രമാസക്തനാക്കും • രാത്രികാലങ്ങളിൽ വനാതിർത്തികളിൽ നടക്കുമ്പോൾ വെളിച്ചം ഉപയോഗിക്കുക • കൃഷിയിടങ്ങളിലോ വീടിനു പരിസരത്തോ പഴങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കുക • ആന ഇറങ്ങിയാൽ ഉടൻ റാപ്പിഡ് 
റെസ്പോൺസ് ടീമിനെ വിവരം അറിയിക്കുക​


വനംവകുപ്പിന്റെ 
മുൻകരുതലുകൾ

• ആനകൾ ജനവാസ മേഖലയിലേക്ക് 
ഇറങ്ങുന്നത് തടയാൻ ജില്ലാ വനംവകുപ്പ് കർശന നടപടി സ്വീകരിക്കുന്നുണ്ട്‌ • വനാതിർത്തികളിൽ സൗരോർജ 
വേലികളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കി • കാട്ടിനുള്ളിൽ കൃത്രിമ തൊട്ടികൾ 
നിർമിച്ച് വെള്ളം നിറയ്ക്കുന്നു • പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home