വൈകിട്ട് സംഗീതനിശയും
ബിയോണ്ട് എഡ്യൂ സമ്മിറ്റ് നാളെ

പാലക്കാട്
എഡ്ജ് ടെക്, ലേൺസ്‌പിയർ, ദേശാഭിമാനി ഫോക്കസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന "ബിയോണ്ട് എഡ്യൂ സമ്മിറ്റ്' ശനിയാഴ്‌ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പാലക്കാട് പ്രസന്ന ലക്ഷ്‌മി കല്യാണമണ്ഡപത്തിൽ നടി നീതു കൃഷ്ണ ഉദ്‌ഘാടനം ചെയ്യും. വിവിധ പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, വിദേശ സർവകലാശാലകൾ, നിർമിതബുദ്ധി, ലഹരി വിരുദ്ധ ബോധവൽക്കരണം, രാഷ്‌ട്രീയ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ വിദ്യാർഥികളുമായി സംവദിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മലബാർ സിമന്റ്‌സ് ഡയറക്ടർ ഇ എൻ സുരേഷ്‌ബാബു, സംവിധായകൻ ലാൽജോസ്, ക്രിക്കറ്റ് താരം സച്ചിൻബേബി, കലിക്കറ്റ് സർവകലാശാല നിർവാഹകസമിതിയംഗം ഡോ. റിച്ചാർഡ് സ്കറിയ, മെന്റലിസ്റ്റ് കെ സതീഷ്, പ്രൊഫ. ഡോ. ടി പി സേതുമാധവൻ, ഡോ. പി സരിൻ, റിതേഷ് എസ് സറഫ്, എം ശിവകുമാർ, നടിമാരായ അനഘ നാരായണൻ, ശരണ്യ രാമചന്ദ്രൻ, ആതിര ഹരികുമാർ, ദർശന എസ് നായർ, വിൻസി അലോഷ്യസ് എന്നിവർ വിവിധ സെഷനുകളിലായി പങ്കെടുക്കും. വൈകിട്ട് റാപ്പർമാരായ ലിൽ പയ്യൻ, എം എച്ച് ആർ എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറും. പങ്കെടുക്കുന്നവർ 9020950001, 8907579890, 8281940810 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. വാർത്താസമ്മേളനത്തിൽ എഡ്ജ് ടെക് ഡയറക്ടർ പ്രദീഷ് ഗോകുലം, ലേൺസ്‌പിയർ ഡയറക്ടർമാരായ എം ഷാഹിദ്, പി എ ഫിറോസ് എന്നിവർ പങ്കെടുത്തു.









0 comments