ബിയോണ്ട് എഡ്യൂ സമ്മിറ്റ് ഇന്ന്

പാലക്കാട്
എഡ്‌ജ് ടെക്, ലേൺസ്‌പിയർ, ദേശാഭിമാനി ഫോക്കസ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന "ബിയോണ്ട് എഡ്യൂ സമ്മിറ്റ്' ശനി രാവിലെ പത്തുമുതൽ പാലക്കാട് പ്രസന്നലക്ഷ്‌മി കല്യാണമണ്ഡപത്തിൽ നടക്കും. നടി നീതു കൃഷ്ണ ഉദ്‌ഘാടനം ചെയ്യും. വിവിധ പ്രവേശന പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ, വിദേശ സർവകലാശാലകൾ, നിർമിതബുദ്ധി, ലഹരിവിരുദ്ധ ബോധവൽക്കരണം, രാഷ്‌ട്രീയ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ വിദ്യാർഥികളുമായി സംവദിക്കുകയാണ് ലക്ഷ്യം. മലബാർ സിമന്റ്‌സ് ഡയറക്ടർ ഇ എൻ സുരേഷ്‌ബാബു, സംവിധായകൻ ലാൽ ജോസ്, ക്രിക്കറ്റ് താരം സച്ചിൻ ബേബി, കലിക്കറ്റ് സർവകലാശാല നിർവാഹകസമിതിയംഗം ഡോ. റിച്ചാർഡ് സ്കറിയ, മെന്റലിസ്റ്റ് കെ സതീഷ്, പ്രൊഫ. ഡോ. ടി പി സേതുമാധവൻ, ഡോ. പി സരിൻ, റിതേഷ് എസ് സറഫ്, എം ശിവകുമാർ, നടിമാരായ അനഘ നാരായണൻ, ശരണ്യ രാമചന്ദ്രൻ, ആതിര ഹരികുമാർ, ദർശന എസ് നായർ, വിൻസി അലോഷ്യസ് എന്നിവർ വിവിധ സെഷനുകളിലായി പങ്കെടുക്കും. വൈകിട്ട് റാപ്പർമാരായ ലിൽ പയ്യൻ, എം എച്ച് ആർ എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറും. പങ്കെടുക്കുന്നവർ 9020950001, 8907579890, 8281940810 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.









0 comments