ബിയോണ്ട് എഡ്യൂ സമ്മിറ്റ് ഏപ്രിലിൽ

ബിയോണ്ട് എഡ്യൂ സമ്മിറ്റ് ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി പ്രകാശിപ്പിക്കുന്നു
പാലക്കാട്
എഡ്‌ജ് ടെക് ആൻഡ് ലേൺസ്പിയറും ദേശാഭിമാനി ഫോക്കസുമായി ചേർന്ന് ഏപ്രിലിൽ എഡ്യൂക്കേഷൻ കോൺക്ലേവ് നടത്തും. പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് തുടർവിദ്യാഭ്യാസത്തിന് ഇന്ത്യയിലും വിദേശത്തും വലിയ സാധ്യതകൾ തുറന്നുനൽകുന്ന സമ്മിറ്റിൽ നിരവധി കോളേജുകൾ പങ്കെടുക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ അകറ്റി ഭാവി സുരക്ഷിതമാക്കാൻ മികച്ച വിദ്യാഭാസം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കീം, നീറ്റ്, മാറ്റ്, കെ മാറ്റ് പോലുള്ള പരീക്ഷകളിലൂടെ സ്‌കോളർഷിപ് നേടാനും ഗവ. കോളേജിലെ സീറ്റുകൾ എങ്ങനെ ഉറപ്പിക്കാമെന്നതിനെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം വളർത്താനും കോൺക്ലേവിൽ അവസരം ഒരുങ്ങും. ഇന്ത്യയിലെ പ്രമുഖ കോളേജുകളിൽ മെറിറ്റിൽ എങ്ങനെ അഡ്മിഷൻ നേടാം എന്നതിനെക്കുറിച്ച് പ്രമുഖർ ക്ലാസെടുക്കും. ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം നേടാൻ അവസരമുള്ള രാജ്യങ്ങളെ സംബന്ധിച്ചും വിദഗ്‌ധർ വിവരങ്ങൾ പങ്കുവയ്ക്കും. സംശയങ്ങൾ ചോദിച്ചറിയാനുള്ള അവസരവും ഉണ്ടാകും. ദേശാഭിമാനി ഫോക്കസാണ് മീഡിയ പാർട്ണർ. ഓൾ ഇന്ത്യ എഡ്യൂക്കേഷണൽ കൺസൾട്ടന്റ് ആൻഡ് കൗൺസിലേഴ്‌സാണ് സഹപ്രായോജകർ. ഫോൺ: 9020950001.









0 comments