Deshabhimani

പരിസ്ഥിതിലോല മേഖല

ജനരോഷം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ്‌ നന്ദകുമാർ

Published on Sep 27, 2026, 12:00 AM | 1 min read

പുതുശേരി

പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ട പട്ടികയിൽ പുതുശേരി ഈസ്റ്റ് വില്ലേജിനെ ഉൾപ്പെടുത്താത്തതിൽ ജനരോഷം ശക്തം. കേന്ദ്രത്തിന് സംസ്ഥാനം നൽകിയ പുതിയ പട്ടികയിലും പുതുശേരി ഈസ്റ്റിനെ ഉൾപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും വൻകിട വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ജനവാസ മേഖലയെ പരിസ്ഥിതിലോല പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നേരത്തേ പ്രമേയം പാസാക്കി സർക്കാരിന് നൽകിയിരുന്നു. എന്നാൽ, ഇ‍ൗ ആവശ്യം യുഡിഎഫ്‌ സർക്കാർ പരിഗണിച്ചില്ല. 69.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പുതുശേരി ഈസ്റ്റിൽ 44.87 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതിലോല മേഖലയിലാണ്. ആറുമുതൽ 14 വരെയുള്ള വാർഡുകളും മൂന്ന് ആദിവാസി ഉന്നതികളും നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ നിയന്ത്രണങ്ങൾ വ്യവസായ മേഖലയുടെയും തൊഴിലവസരങ്ങളുടെയും വികസനത്തിന്റെയും ഭാവിയെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കേന്ദ്രത്തിന്റെ അന്തിമവിജ്ഞാപനം വരുന്നതിനുമുമ്പ്‌ സംസ്ഥാനം ഇടപെടൽ നടത്തണമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ വി ബിജോയ് പറഞ്ഞു.


വ്യവസായ സ്ഥാപനങ്ങളെ ഒഴിവാക്കണം

നിലവിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ വികസനവും നിക്ഷേപങ്ങളും തടസ്സപ്പെടുത്താത്ത രീതിയിൽ സൂക്ഷ്മപരിശോധന നടത്തി സർക്കാർ നടപടി സ്വീകരിക്കണം.

​കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം


​ ​പുനഃപരിശോധിക്കണം

പുതുശേരി പഞ്ചായത്തിൽ ആയിരക്കണക്കിന് ആളുകളാണ് നിലവിൽ പുതുശേരി ഈസ്റ്റ് മേഖലയിൽ വരുന്ന വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്‌. അതിഥിത്തൊഴിലാളികളടക്കം ആയിരക്കണക്കിന് ജനങ്ങളും ആദിവാസി വിഭാഗക്കാരും താമസിക്കുന്നുണ്ട്. ഇവരെക്കൂടി ബാധിക്കുന്ന തീരുമാനമാണിത്. തീരുമാനം പുനഃപരിശോധിക്കണം. ​

കെ സിദ്ധാർഥൻ, ചുള്ളിമട


​ ​വ്യവസായ ഇടനാഴിയെ ബാധിക്കും

പുതുശേരി ഈസ്റ്റ് മേഖലയെ കരട് പട്ടികയിൽനിന്നും ഒഴിവാക്കിയില്ലെങ്കിൽ വ്യവസായ ഇടനാഴിയെയും ബാധിക്കും. കോടിക്കണക്കിന് രൂപനൽകി എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത കേരളത്തിന്റെ സ്വപ്ന പദ്ധതി സ്തംഭിക്കും.

​ടി ശങ്കരൻ, പ്രദേശവാസി ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home