ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം; ആവേശോജ്വല സമാപനം

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് ആലത്തൂരിൽ നടന്ന പ്രകടനം
ആലത്തൂർ
വരുംകാലത്തിന്റെ അതിജീവന പോരാട്ടങ്ങൾക്ക് കരുത്തും ദിശാബോധവും പകർന്ന് ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. വെള്ളി, ശനി ദിവസങ്ങളിലായി പുഷ്പൻ നഗറിൽ (തരൂർ പാറക്കൽപ്പറമ്പ് പിപിഎം ഹാൾ) നടന്ന പ്രതിനിധി സമ്മേളനത്തിൽ 18 ബ്ലോക്കിൽനിന്നായി 31 പേർ ചർച്ചകളിൽ പങ്കെടുത്തു. വെള്ളി വൈകിട്ട് 4.30ന് ആരംഭിച്ച ചർച്ച രാത്രി 8.45ന് അവസാനിച്ചു. ശനി രാവിലെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീനും സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് സംസ്ഥാന പ്രസിഡന്റ് വി വസീഫും മറുപടി പറഞ്ഞു. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറി ആർ ജയദേവൻ ഭാവിപ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ശനി വൈകിട്ട് അഞ്ചോടെ സ്വാതി ജങ്‌ഷനിൽന്ന് ആരംഭിച്ച യുവജനറാലി പൊതുസമ്മേളന നഗരിയായ വി എസ് അച്യുതാനന്ദൻ നഗറിൽ (ആലത്തൂർ ദേശീയ മൈതാനം) സമാപിച്ചു. പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ ജില്ലാ പ്രഡിഡന്റ് പി കെ ഷിബി കൃഷ്ണ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, വി പൊന്നുക്കുട്ടൻ, ടി എം ശശി എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി പ്രസേനൻ, പി പി സുമോദ് എംഎൽഎ, ഏരിയ സെക്രട്ടറി സി ഭവദാസൻ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രതീഷ്, എസ് ഷക്കീർ, പി എം ആർഷോ, ജില്ലാ ട്രഷറർ എം എ ജിതിൻ രാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ ജയദേവൻ സ്വാഗതവും ആലത്തൂർ ബ്ലോക്ക് സെക്രട്ടറി ജി അലേഷ്യസ് നന്ദിയും പറഞ്ഞു.











0 comments