ad
Deshabhimani

ഉണരണം ഇന്ത്യ, പൊരുതണം യുവത

ഡിവൈഎഫ്‌ഐ യങ് ഇന്ത്യ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2026, 12:40 AM | 2 min read

പാലക്കാട്‌

‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനമായ ശനിയാഴ്‌ച ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ "യങ് ഇന്ത്യ' സംഗമം നടത്തും. വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുമെന്ന ലക്ഷ്യവുമായുള്ള പരിപാടി ജില്ലയിലെ ബ്ലോക്ക്‌ കേന്ദ്രങ്ങളിലാണ്‌ നടത്തുന്നത്‌. വൈകിട്ട്‌ നാലിന്‌ യുവജനറാലിയും തുടർന്ന്‌ പൊതുയോഗവും നടക്കും. കുഴൽമന്ദത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജും വടക്കഞ്ചേരിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും ഉദ്ഘാടനം ചെയ്യും. മുണ്ടൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവും പുതുശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷും ചെർപ്പുളശേരിയിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ഉദ്‌ഘാടനം ചെയ്യും. ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ജെ എസ്‌ ഷിജുഖാൻ, കൊല്ലങ്കോട് കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക്ക് സി തോമസ്, മണ്ണാർക്കാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആര്യ രാജേന്ദ്രൻ, ഷൊർണ‍ൂരിൽ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, തൃത്താലയിൽ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, അട്ടപ്പാടിയിൽ ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, പട്ടാമ്പിയിൽ ഡോ. വി ശിവദാസൻ എംപി, പാലക്കാട് എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ ആദിൽ, ചിറ്റൂരിൽ സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയംഗം ടി പി ബിനീഷ്, തച്ചമ്പാറയിൽ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റ് ഇ അഫ്‌സൽ, കൊപ്പത്ത്‌ പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് രാഹുൽ, ആലത്തൂരിൽ സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ശ്രീകൃഷ്ണപുരത്ത്‌ ഡോ. എ സമ്പത്ത് എന്നിവർ ഉദ്‌ഘാടനം ചെയ്യും.

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം: പതാകജാഥ 18ന്‌ ജില്ലയിൽ

പാലക്കാട്‌

തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥയെ ചൊവ്വാഴ്‌ച ജില്ലയിലേക്ക്‌ വരവേൽക്കും. രാവിലെ 10.30ന്‌ മലപ്പുറം ജില്ലാ അതിർത്തിയായ പുലാമന്തോളിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. പകൽ 11.30ന്‌ പട്ടാന്പിയിലും പകൽ മൂന്നിന്‌ കൂറ്റനാടും സ്വീകരണം ഒരുക്കും. തുടർന്ന്‌ ജാഥ തൃശൂരിലേക്ക്‌ പ്രവേശിക്കും. എസ്‌ ആർ അരുൺബാബുവാണ്‌ ജാഥാ ക്യാപ്‌റ്റൻ. എം വിജിനാണ്‌ മാനേജർ. ആർ ശ്യാമ, എൽ ജി ലിജീഷ്‌ എന്നിവരാണ്‌ ജാഥാംഗങ്ങൾ.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home