മുങ്ങിമരണം തുടർക്കഥ
അപകടങ്ങളുടെ കാണാക്കയങ്ങൾ

പാലക്കാട്
മൂന്നുവർഷത്തിനിടെ ജില്ലയിൽ മുങ്ങിമരണങ്ങൾ കൂടിയെന്നാണ് കണക്കുകൾ പറയുന്നത്. 2025ൽ നവംബർ വരെ 45 മുങ്ങിമരണങ്ങളാണ് ജില്ലാ അഗ്നിരക്ഷാസേന സ്ഥിരീകരിച്ചത്. 24ൽ– 66. ഇവയിലധികവും 15 വയസ്സിനുതാഴെയുള്ള കുട്ടികളാണ്. നവംബറിലാണ് ചിറ്റൂരിൽ ഇരട്ടക്കുട്ടികളെ കാണാതാകുകയും പിന്നീട് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്‌തത്. സ്ഥലവും ആഴവുമറിയാതെ പുഴകളിലും കുളങ്ങളിലുമിറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമധികവും. സംസ്ഥാനത്തുടനീളം ഓരോ വർഷവും ആയിരത്തിനുമുകളിൽ മുങ്ങിമരണങ്ങൾ സംഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2025ൽ ഉണ്ടായ പ്രധാന അപകടങ്ങൾ നവംബർ 25: അട്ടപ്പാടി ഭവാനിപ്പുഴയിൽ കുടുങ്ങിയ വിദ്യാർഥി തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ (22) മരിച്ചു. കോയമ്പത്തൂരിൽനിന്ന് പഠനയാത്രയ്‌ക്കെത്തി മുക്കാലി ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. നവംബർ 2: ചിറ്റൂർ ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ രാമൻ, ലക്ഷ്മണൻ എന്നീ പതിനാലുകാരായ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. ഒക്‌ടോബർ 21: കോട്ടായി ഭാരതപ്പുഴയിലെ മുട്ടിക്കടവ് തടയണയിൽ സുഹൃത്തിനോടൊപ്പം കുളിക്കാനിറങ്ങിയ പതിനേഴുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആഗസ്ത് 15: ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ആഗസ്ത് 9: ഭാരതപ്പുഴയിലെ ചിറ്റൂർ കോസ്‌വേയിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് ബിരുദ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ജൂൺ 21: തൃത്താലയിൽ വിവാഹപരിപാടിക്കായെത്തിയ പ്രവാസി മലയാളി കുളത്തിൽ മുങ്ങിമരിച്ചു മെയ് 14: മലമ്പുഴ അണക്കെട്ടിനോടുചേർന്നുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ -മുങ്ങിമരിച്ചു ഏപ്രിൽ 29: കല്ലടിക്കോട് തുടിക്കോട് ഭാഗത്ത് കളിച്ചുകൊണ്ടിരിക്കെ ചതുപ്പിലെ വെള്ളക്കെട്ടിൽ വീണ് പത്ത് വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികൾ (രാധിക, പ്രദീപ്, പ്രജീഷ്) മരിച്ചു.










0 comments