വെള്ളം കിട്ടാക്കനിയായ ജില്ലയുടെ കിഴക്കൻമേഖലയിലിന്ന് നിറപ്രവാഹത്തിൻ കാഴ്‌ച
ജലമൊഴുകുന്നു

എസ് സുധീഷ്
Published on Feb 10, 2026, 01:17 AM | 1 min read
ചിറ്റൂർ
കുടിവെള്ളത്തിനായി കൂലിപ്പണി കളഞ്ഞ് ടാങ്കർലോറി കാത്തിരുന്ന നാളുകൾ. ജലക്ഷാമത്തിന്റെ മറുവാക്കായിരുന്നു ജില്ലയുടെ കിഴക്കൻമേഖല. ആ കാലം മാഞ്ഞു. ഇപ്പോൾ എല്ലാ വീട്ടിലും പൈപ്പിലൂടെ വെള്ളം, നിറഞ്ഞ് നിൽക്കുന്ന കോരയാറിലെ തടയണകൾ. തരിശിടങ്ങളിലുൾപ്പെടെ കൃഷിയും സമൃദ്ധം. പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരുകൾ നാടിനെ മാറ്റിയതിന്റെ നേർക്കാഴ്‌ചയാണിത്. ചിറ്റൂർ മണ്ഡലത്തിൽ മാത്രം കുടിവെള്ളത്തിന് 443 കോടി രൂപയും ജലസേചനത്തിനായി 953 കോടിയുമാണ് ചെലവിട്ടത്.
പദ്ധതികൾ ഇങ്ങനെ:
213 കിലോമീറ്റർ ദൈർഘ്യമുള്ള ചിറ്റൂർപുഴ കനാൽ ശൃംഖല നവീകരിച്ചു(128 കോടി) 2009 -ൽ തകർന്ന മൂലത്തറ റഗുലേറ്റർ നന്നാക്കി(63.94 കോടി) വടകരപള്ളിയിൽ പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് റഗുലേറ്റർ നിർമാണം (കിഫ്ബിയിൽ 29 കോടി) ലിഫ്റ്റ് ഇറിഗേഷൻ (2.50 കോടി) വലതുകര മൂലത്തറ ആർബിസി വേലാന്താവളം വരെ നീട്ടാനുള്ള പദ്ധതി യാഥാർഥ്യമാകുകയാണ് മീനാക്ഷിപുരം ലിഫ്റ്റ് ഇറിഗേഷൻ, പരമ്പരാഗത കനാലുകൾ എന്നിവ 3000 ഏക്കർ കൃഷി ഭൂമി ജലസേചന യോഗ്യമാക്കി










0 comments