ഡിആർഇയു ഡിവിഷണൽ സമ്മേളനം തുടങ്ങി

പാലക്കാട്
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു) പാലക്കാട് ഡിവിഷണൽ സമ്മേളനത്തിന് തുടക്കം. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചേർന്ന പൊതുയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്‌തു. സ്വാഗതസംഘം പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷനായി. ഡിആർഇയു ഡിവിഷണൽ സെക്രട്ടറി വി സുജിത്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ ജി പിള്ള, ഡിആർഇയു വൈസ് പ്രസിഡന്റ് മാത്യു സിറിയക്, എഐഎൽആർഎസ്‌എ അഖിലേന്ത്യാ സെക്രട്ടറി കെ സി ജെയിംസ്, ബിഇഎഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, കെഎസ്‌ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ്, ബിഎസ്‌എൻഎൽഇയു ജില്ലാ പ്രസിഡന്റ് കെ വി മധു, എസ് വിജയൻ (എഐഎസ്‌എംഎ), എ മനോജ്‌കുമാർ (എസ്‌ആർഇഎ), ജി വിനോദ് (ഗാർഡ് കൗൺസിൽ), സിസിജിഇഡബ്ല്യു ജില്ലാ സെക്രട്ടറി എസ് സുരേഷ്‌ബാബു, ഡിആർപിയു ഭാരവാഹികളായ പി ബി അനിൽകുമാർ, ബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ധോണി ലീഡ് കോളേജിൽ വെള്ളിയാഴ്‌ച നടക്കും.









0 comments