ad
Deshabhimani

സെന്‍സസിന്റെ മറവില്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കരുത് പ്രതിഷേധ ശൃഖലയുമായി കെഎസ്ടിഎ

കെഎസ്ടിഎ പാലക്കാട് പുത്തൂർ ഗവ. യുപിഎസിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ്‌  എം എ അരുൺകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

സെന്‍സസിന്റെ മറവില്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കരുത് പ്രതിഷേധ ശൃഖലയുമായി കെഎസ്ടിഎ

പാലക്കാട്‌

സെന്‍സസിന്റെ മറവില്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കരുത് എന്നാവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. സെൻസസിന്‌ നിയോഗിച്ച അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, ഡ്യൂട്ടിയിലുള്ളവർക്ക് പകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാ ഉദ്ഘാടനം പാലക്കാട് പുത്തൂർ ഗവ. യുപി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എ അരുൺകുമാർ നിർവഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം എം ആർ മഹേഷ്‌കുമാർ സെന്റ്‌ സെബാസ്റ്റ്യൻസ് സ്കൂളിലും ജില്ലാ സെക്രട്ടറി കെ അജില പിഎംജിഎച്ച്എസിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ഗീത വാടാനാംകുറുശി സ്കൂൾ, കെ പ്രസാദ് ഡോ. കെ ബി മേനോൻ സ്കൂൾ, ജില്ലാ പ്രസിഡന്റ്‌ എ എം അജിത് മുണ്ടൂർ കെപിആർപിഎച്ച്എസ് എന്നിവിടങ്ങളിലും ഉദ്‌ഘാടനം ചെയ്‌തു. തൃത്താലയിൽ പി പി ഷാജു, പട്ടാമ്പിയിൽ എം പി വിപിനൻ, ഷൊർണൂരിൽ പി ബാലകൃഷ്ണൻ, ഒറ്റപ്പാലത്ത്‌ വെങ്കിടേശ്വരൻ, പറളിയിൽ ജി പ്രദീപ്, ചെർപ്പുളശേരിയിൽ എൻ പി പ്രിയേഷ്, അട്ടപ്പാടിയിൽ കെ ടി ഭകതഗിരീഷ്, പാലക്കാട്ടിൽ വി വിജയം, ആലത്തൂരിൽ കെ ജഗദീഷ്, ചിറ്റൂരിൽ മനു ചന്ദ്രൻ, കുഴൽമന്ദത്ത്‌ ആർ അഭിലാഷ്, കൊല്ലങ്കോട്ടിൽ പി ജി ഗിരീഷ്‌കുമാർ എന്നിവരും ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home