ad
Deshabhimani

ഡോക്ടർ ഓഫ്‌ ദ ഇയർ അവാർഡ്‌ 
ഡോ. പി കെ ജമീലയ്‌ക്ക്‌ സമ്മാനിച്ചു

ഡോ. ഇന്ദിരാ രാജഗോപാൽ മെമ്മോറിയൽ ഡോക്ടർ ഓഫ്‌ ദ ഇയർ 2026 അവാർഡ്‌ മുൻ ആരോഗ്യ വകുപ്പ്‌ ഡയറക്ടർ 
ഡോ. പി കെ ജമീലയ്‌ക്ക്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാർ സമ്മാനിക്കുന്നു
വെബ് ഡെസ്ക്

Published on Aug 29, 2026, 02:00 AM | 1 min read

പാലക്കാട്‌

കെ സി രാജഗോപാൽ ആൻഡ്‌ ഡോ. ഇന്ദിര രാജഗോപാൽ ഫ‍ൗണ്ടേഷന്റെ ഡോ. ഇന്ദിര രാജഗോപാൽ മെമ്മോറിയൽ ‘ഡോക്ടർ ഓഫ്‌ ദ ഇയർ 2026’ അവാർഡ്‌ മുൻ ആരോഗ്യ വകുപ്പ്‌ ഡയറക്ടർ ഡോ. പി കെ ജമീലയ്‌ക്ക്‌ മുൻ ചീഫ്‌ സെക്രട്ടറി കെ ജയകുമാർ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ ബി രാജു അധ്യക്ഷനായി. എഴുത്തുകാരൻ മുണ്ടൂർ സേതുമാധവൻ, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ്‌ കോളീജിയറ്റ്‌ എഡ്യൂക്കേഷൻ പ്രൊഫ. കെ മോഹൻദാസ്‌, പാലക്കാട്‌ നഗരസഭാ മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, ഡോ. പി കെ ജമീല എന്നിവർ സംസാരിച്ചു. ഫ‍ൗണ്ടേഷൻ ഭാരവാഹികളായ ബീന ഗോവിന്ദ്‌ സ്വാഗതവും ബിന്ദു രാജഗോപാൽ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home