Deshabhimani

ജില്ലാ വാർഷിക കൗൺസിൽ മീറ്റ് അലങ്കോലപ്പെടുത്തൽ ലീഗ് നേതാക്കൾക്കെതിരെ നടപടിക്ക് ആവശ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2026, 12:00 AM | 1 min read

ജില്ലാ വാർഷിക കൗൺസിൽ മീറ്റ് അലങ്കോലപ്പെടുത്തൽ

ലീഗ് നേതാക്കൾക്കെതിരെ നടപടിക്ക് ആവശ്യം

ഒറ്റപ്പാലം

സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വാർഷിക കൗൺസിൽ മീറ്റ് അലങ്കോലപ്പെടുത്തിയ ലീഗ് നേതാക്കൾക്കെതിരെ നടപടിക്ക് ആവശ്യം. തിങ്കളാഴ്ച വല്ലപ്പുഴയിലെ യോഗമാണ് അലങ്കോലപ്പെടുത്തിയത്. ഒറ്റപ്പാലം റേഞ്ചിൽനിന്ന് പങ്കെടുത്ത ലീഗ് ഒറ്റപ്പാലം മുനിസിപ്പൽ പ്രസിഡന്റ് പി എം എ ജലീൽ, എം ഉമ്മർ ഫാറുഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്നമുണ്ടാക്കിയത്. 55 റേഞ്ച് കമ്മിറ്റി ഉൾപ്പെട്ട മീറ്റാണ് നടന്നത്. ഒരു റേഞ്ചിൽ നിന്ന് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 275 പ്രതിനിധികളാണ് പങ്കെടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് ജില്ലാ സെക്രട്ടറി അഡ്വ. നാസർ കാളമ്പാറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം ഭാരവാഹികളെ തെരഞ്ഞെടുത്ത് പിരിയലാണ് രീതി. എന്നാൽ അവതരണം തുടരുന്നതിനിടെ ചുരുക്കി അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി എം എ ജലീൽ ബഹളം തുടങ്ങി. അനുയായികളും കൂടെ ചേര്‍ന്നു. ലീഗ് ജില്ലാ പ്രസിഡന്റ്‌ മരയ്‌ക്കാർ മൗലവി മാരായമംഗലം ഇടപെട്ടിട്ടും ഇവർ അനുസരിച്ചില്ല. ഉന്തും തള്ളിലും കലാശിച്ചതോടെ സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ ഇടപെട്ടിട്ടും ഇവര്‍ വഴങ്ങാൻ കൂട്ടാക്കിയില്ല. തർക്കം രൂക്ഷമായപ്പോൾ റിട്ടേണിങ് ഓഫീസർ മീറ്റ് പിരിച്ചുവിട്ടു. ഭൂരിപക്ഷം കൗൺസിലർമാരും സമസ്ത അനുകൂലികളാണ്. കുറച്ചുപേർ മാത്രമാണ് ലീഗിന്റെ ആളുകളായുള്ളത്. തെരഞ്ഞെടുപ്പ് നടത്തിയാലും സമസ്തയ്ക്ക് അനുകൂലമാകും. ഇതാണ് യോഗം അലങ്കോലപ്പെടുത്താൻ പ്രേരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Congress

03

print edition യുപിയിലെ സീറ്റ്‌ തർക്കം; കോൺഗ്രസിന്‌ അതൃപ്‌തി
Thirupparamkundram.jpg

06

print edition തിരുപ്പറംകുണ്ഡ്രം;കൽത്ത‍ൂണിൽ ദീപം തെളിക്കാൻ ക്ഷേത്ര ട്രസ്റ്റ്‌ അനുവദിച്ചില്ലെന്ന്‌ കലക്‌ടർ
deshabhimani section

Recommended

Deshabhimani
Home