Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സബ്‌ ജില്ലാ മത്സരം 10-ന്:

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2026, 12:00 AM | 1 min read

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

സബ്‌ ജില്ലാ മത്സരം 10-ന്:


ഒരുക്കം പുരോഗമിക്കുന്നു സ്വന്തം ലേഖകൻ പാലക്കാട്‌ വിജ്ഞാനത്തിന്റെ ആകാശങ്ങളിൽ പുത്തൻ താരോദയങ്ങൾക്ക്‌ വഴിതുറക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026 (സീസൺ 15) ന്റെ രണ്ടാംഘട്ടമായ സബ്‌ജില്ലാ മത്സരങ്ങൾ 10ന്‌ രാവിലെ ഒമ്പതിന്‌ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജില്ലയിലെ എല്ലാ സബ്‌ജില്ലകളിലും സംഘാടകസമിതി രൂപീകരിച്ചു. സബ് ജില്ലാ മത്സരങ്ങളുടെ -ജില്ലാ ഉദ്ഘാടനം നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ മത്സരം 25നും സംസ്ഥാന മത്സരം നവംബർ 15നും നടക്കും. ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഒറ്റ വിഭാഗമായി കണക്കാക്കി പ്രസംഗ മത്സരവും നടത്തും. സബ്‌ജില്ലാ വിജയികൾക്ക്‌ യഥാക്രമം 1000, 500 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സബ്‌ജില്ലാ പ്രസംഗ മത്സര വിജയിക്ക്‌ 1000 രൂപ, മെമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവ സമ്മാനിക്കും. ധർമപ്രിയ ഫിനാൻസ്‌ ആണ്‌ സഹപ്രായോജകർ. സബ്‌ജില്ലകളിലെ മത്സര കേന്ദ്രങ്ങൾ: തൃത്താല: വട്ടേനാട് ജിവിഎച്ച്എസ്എസ്. പട്ടാമ്പി: പട്ടാമ്പി ജിയുപി സ്കൂൾ. ഷൊർണൂർ: പനയൂർ ടിഎംയുപി സ്കൂൾ. ഒറ്റപ്പാലം: നെല്ലിക്കുറുശി ജിഎച്ച്എസ്. ചെർപ്പുളശേരി: ശ്രീകൃഷ്ണപുരം എച്ച്എസ്എസ്. മണ്ണാർക്കാട്: തച്ചമ്പാറ ദേശബന്ധു എച്ച്എസ്എസ്. അട്ടപ്പാടി: അഗളി ജിയുപി സ്കൂൾ. പറളി: മുണ്ടൂർ എച്ച്എസ്എസ്. പാലക്കാട്: പുത്തൂർ ജിയുപി സ്കൂൾ. ചിറ്റൂർ: ചിറ്റൂർ ജിവിജിഎച്ച്എസ്എസ്. ആലത്തൂർ: വണ്ടാഴി സിവിഎംഎച്ച്എസ്എസ്. കുഴൽമന്ദം: പെരിങ്ങോട്ടുകുറുശി ജിഎച്ച്എസ്എസ്. കൊല്ലങ്കോട്‌: നെന്മാറ ഗവ. ബോയ്സ് എച്ച്‌എസ്‌എസ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home