Deshabhimani

പാഠ്യപദ്ധതി ഒരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2026, 12:00 AM | 1 min read

പാഠ്യപദ്ധതി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

പാലക്കാട്‌

എസ്‌എസ്‌എൽസി വിജയശതമാനത്തിൽ ജില്ലയെ ഒന്നാമതെത്തിക്കാൻ ജില്ലാ പഞ്ചായത്ത്‌. വിജയശ്രീ പദ്ധതി നവീകരിച്ച്‌ വിഷയാടിസ്ഥാനത്തിൽ ക്ലിനിക്കുകൾ ഒരുങ്ങുന്നു. ഇതിന്റെ പാഠ്യപദ്ധതി തയ്യാറാക്കാനുള്ള അധ്യാപക ശിൽപ്പശാല ജില്ലാ പഞ്ചായത്ത്‌ ഹാളിൽ 16ന്‌ നടക്കും. ഡിഡി, ഡിഇഒ, എഇഒ, ഡയറ്റ്‌ പ്രിൻസിപ്പൽ, ജില്ലാ പഞ്ചായത്ത്‌ അധികൃതർ, അധ്യാപക സംഘടനാ പ്രതിനിധികൾ അടങ്ങിയ വിദ്യാഭ്യാസ സമിതിയാണ്‌ നേതൃത്വം നൽകുക. പഠനത്തിൽ പിന്നാക്കമുള്ള വിഷയങ്ങളിൽ വിദ്യാർഥികളെ കൈപിടിച്ചുയർത്തുകയാണ്‌ ലക്ഷ്യം. ജില്ലാ വിദ്യാഭ്യാസ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ആശയം. രസതന്ത്രം, ഗണിതം, ഭ‍ൗതികശാസ്‌ത്രം, സമൂഹ്യശാസ്‌ത്രം വിഷയങ്ങളിലാണ്‌ ഭൂരിപക്ഷം വിദ്യാർഥികളും പിന്നാക്കം നിൽക്കുന്നത്. വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താൻ എൽപി, യുപി തലത്തിൽ ഇടപെടുക, പട്ടികജാതി–പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയലും ലക്ഷ്യമാണ്‌. 30 മുതൽ 40 വരെ അധ്യാപകർ ഉൾപ്പെടുന്നതായിരിക്കും ക്ലിനിക്. എൽപി, യുപി സ്‌കൂളുകൾ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കീഴിൽ പ്രവർത്തിക്കുന്നതിനാൽ അവിടങ്ങളിലെ ജനപ്രതിനിധികളുടെ സേവനം ഉപയോഗപ്പെടുത്താനും സമിതി നേരത്തെ നിർദേശിച്ചിരുന്നു. എസ്‌എസ്‌എൽസി വിജയശതമാനത്തിൽ സംസ്ഥാനത്ത്‌ 13–ാം സ്ഥാനത്താണ്‌ ജില്ല. ഇ‍ത്‌ മറികടക്കലാണ്‌ ലക്ഷ്യം. പിന്നീട്‌ ഹയർ സെക്കൻഡറി തലത്തിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌ ബി രാജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home