സഹകരണ വാരാഘോഷം

അഖിലേന്ത്യാ സഹകരണ വാരാഘോഷം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലയിൽ മന്ത്രി എൻ ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. പി പി സുമോദ് എംഎൽഎ അധ്യക്ഷനായി. റോബർട്ട് ഓവൻ പുരസ്‌കാര ജേതാവായ കെ എ ചന്ദ്രനെ വി കെ ശ്രീകണ്ഠൻ എംപി ആദരിച്ചു. കണ്ണൂർ റിട്ട. ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഇ രാജേന്ദ്രൻ ‘കേന്ദ്രനിയമങ്ങളും കേരളത്തിലെ സഹകരണ സംഘങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു. സുമേഷ് അച്യുതൻ എംഎൽഎ, പാലക്കാട് ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി ഉദയൻ, മണ്ണാർക്കാട്, ചിറ്റൂർ, ഒറ്റപ്പാലം സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺമാരായ എം പുരുഷോത്തമൻ, എ സുരേന്ദ്രൻ, എൻ പി വിനയകുമാർ, പാലക്കാട് കേരള ബാങ്ക് ജനറൽ മാനേജർ പി ജിനീഷ്, അസി. രജിസ്ട്രാർ (പ്ലാനിങ്) എം എസ് വിനോദ്കുമാർ എന്നിവർ സംസാരിച്ചു.









0 comments