ad
Deshabhimani

താഴുവീണ്‌ തട്ടുകടകൾ

പാലക്കാട്‌ മുൻസിപ്പൽ ബസ്‌ സ്റ്റാൻഡിന്‌ സമീപത്തെ തട്ടുകട

പാലക്കാട്‌ മുൻസിപ്പൽ ബസ്‌ സ്റ്റാൻഡിന്‌ സമീപത്തെ തട്ടുകട

avatar
സ്വന്തം ലേഖകൻ

Published on Jun 04, 2026, 01:08 AM | 1 min read

പാലക്കാട്‌

"പാചകവാതകത്തിന്‌ ദിവസവും വില കൂടുകയാണ്‌, കിട്ടാനുമില്ല. കഷ്‌ടിച്ചാണ്‌ ഓരോ ദിവസവും കടന്നുകൂടുന്നത്‌. പലരും പൂട്ടിപ്പോയി.' – നഗരത്തിലെ തട്ടുകടക്കാർക്കെല്ലാം ഇന്ന്‌ പറയാനുള്ളതിതാണ്‌. ഇന്ധനവില വർധനയിൽ ജീവനായ തട്ടുകടകൾ താഴിട്ട്‌ പൂട്ടുകയാണ് ഇവർ. പ്രളയത്തിനും കോവിഡിനുംമുന്നിൽ തകരാതെ പിടിച്ചുനിന്ന ജീവിതം കരകയറ്റിയവരിന്ന്‌ പകച്ചുനിൽക്കുകയാണ്‌. മൂന്നുമാസത്തിലുണ്ടായ പാചകവാതക ക്ഷാമമാണ്‌ പ്രതിസന്ധിക്ക്‌ കാരണം. പല കടകളും അടച്ചുപൂട്ടി. ചിലത്‌ പ്രവർത്തന സമയം വെട്ടിച്ചുരുക്കി. എണ്ണക്കടികളുടെ എണ്ണം ചുരുക്കിയാൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ പലഹാരങ്ങൾ പരിമിതപ്പെടുത്തി. തത്സമയം ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക്‌ പകരം നിശ്ചിത എണ്ണം തയ്യാറാക്കിക്കൊണ്ടുവന്നു. കടുപ്പ വ്യത്യാസമില്ലാതെ ചായയും ഒരൊറ്റ കെറ്റിലിലേക്കൊതുങ്ങി. എന്നിട്ടും കാര്യമുണ്ടായില്ല. നിലവിലെ പാചകവാതക വില സാധാരണ തട്ടുകടകൾക്ക്‌ താങ്ങാവുന്നതിലും അപ്പുറമാണ്‌. വിറകടുപ്പുകൾ ഉപയോഗിക്കാനാകാത്തതിനാൽ പ്രതിസന്ധി മറികടക്കാനാകില്ല. ഗ്രാമീണ മേഖലകളിൽപ്പോലും സിലിണ്ടറുകളിലാണ്‌ കടയോടുന്നത്‌. ഇതിനിടയിൽ ഭക്ഷ്യ വസ്തുക്കളുടെ ഉയർന്ന വിലയും കൂടുതൽ പ്രതിസന്ധിയിലാക്കി. കച്ചവടം മെച്ചപ്പെടുത്താൻ എല്ലാ കടകളിലും ഭക്ഷണത്തിന്‌ വിലകൂട്ടിയിട്ടുണ്ട്‌. 10 രൂപ വീതം വിലയുണ്ടായിരുന്ന ചായക്കും എണ്ണക്കടിക്കും 15 മുതൽ 20 രൂപവരെയായി. ഇതോടെ കടകളിലെത്തുന്നവരുടെ എണ്ണവുംകുറഞ്ഞു. ചെറുകിട ഹോട്ടലുകളുടെയും ജനകീയ ഹോട്ടലുകളുടെയും സ്ഥിതി സമാനമാണ്‌. തൊഴിലാളികൾക്ക്‌ വേതനം നൽകാൻ പ്രയാസപ്പെടുകയാണ്‌ ഉടമകൾ. മിക്ക കടകളിലും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home