പ്രതിസന്ധിയിലായി കാറ്ററിങ് മേഖല
വയ്‌ക്കലും വിളന്പലും പ്രയാസം

ആർ ജനാർദനൻ
Published on May 04, 2026, 12:00 AM | 1 min read
കുഴൽമന്ദം
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില കേന്ദ്രസർക്കാർ വർധിപ്പിച്ചതോടെ പ്രതിസന്ധിയിലായി കാറ്ററിങ് മേഖല. ഇറാനുനേരെയുള്ള അമേരിക്കൽ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലുണ്ടായ പാചക വാതകക്ഷാമത്തിനുപുറമേയാണ് വിലവർധന. സിലിണ്ടറിന് 993 രൂപ കൂട്ടിയത് ഇരട്ടപ്രഹരമായി. ചെറുകിട കാറ്ററിങ് ഉടമകളാണ് ഏറെ പ്രയാസത്തിലായത്. വാണിജ്യസിലിണ്ടർ ബുക്ക് ചെയ്താൽതന്നെ കിട്ടുന്നത് 20 ദിവസത്തിന് ഒരെണ്ണമാണ്. ഇത് പര്യാപ്‌തമല്ല. കരിഞ്ചന്തയിലാണ് സിലിണ്ടർ വാങ്ങുന്നത്. 4700 മുതൽ 5800 രൂപവരെ ഒന്നിന് കൊടുക്കണമെന്ന് കാറ്ററിങ് സ്ഥാപന ഉടമകൾ പറയുന്നു. ഏറ്റെടുത്ത വിവാഹം, റിസപ്ഷൻ എന്നിവ നടത്താൻ ബുദ്ധിമുട്ടാണ്. റിസപ്ഷൻ പരിപാടികളിൽ തത്സമയ വിഭവങ്ങൾ ഒഴിവാക്കി. ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല. വാണിജ്യ സിലിണ്ടർ വിൽപ്പനയിലൂടെ ഇടനിലക്കാർ വൻ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.
ഇടിവെട്ടിയവനെ പാമ്പുകടിച്ച സ്ഥിതി

പാചകവാതകത്തിന്റെ ലഭ്യതക്കുറവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിലിണ്ടർ വില കൂട്ടിയത്. ഇത് കാറ്ററിങ് മേഖലയ്‌ക്ക് ഇടിവെട്ടിയവന്റെ കാലിൽ പാമ്പ് കടിച്ചപോലെയായി. പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. കേന്ദ്രസർക്കാർ നടപടി പാവങ്ങളോടുള്ള കടുത്ത അനീതിയാണ്.
അരുൺ തേക്കിൻകാട്
കുത്തനൂർ റിഥം കാറ്ററിങ് ഉടമ










0 comments