കിൻഫ്രയിൽ റൈസ് ടെക്‌നോളജി പാർക്ക്‌ നിർമാണം പുരോഗമിക്കുന്നു

കിൻഫ്ര മെഗാ ഫുഡ് പാർക്കിലെ ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാർക്ക്
avatar
പ്രത്യേക ലേഖകൻ

Published on Aug 29, 2025, 12:00 AM | 1 min read

പാലക്കാട്‌

കഞ്ചിക്കോട്‌ കിൻഫ്രയുടെ മെഗാ ഫുഡ് പാർക്കിന്റെ 4.806 ഏക്കറിൽ ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാർക്ക് നിർമാണം പുരോഗമിക്കുന്നു. 89 ശതമാനം സിവിൽ ജോലികളും പൂർത്തിയായി. ജില്ലയിൽനിന്ന്‌ ശേഖരിക്കുന്ന നെല്ല് അരിയാക്കി നൽകുകയാണ് റൈസ് പാർക്കിലൂടെ ചെയ്യുന്നത്. മണിക്കൂറിൽ അഞ്ച്‌ മെട്രിക് ടൺ നെല്ല് അരിയാക്കാനുള്ള പ്ലാന്റാണ്‌ ഇവിടെ സ്ഥാപിക്കുന്നത്. 39.5 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. ശ്രീകോ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. പദ്ധതിക്കാവശ്യമായ യന്ത്രസാമഗ്രികൾ നൽകാനുള്ള കരാർ ദൈവിക് കൺസ്ട്രക്ഷൻസിനാണ്‌. നെല്ല് സംഭരണം, സംസ്‌കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവ ലക്ഷ്യമിട്ടാണ് റൈസ് ടെക്‌നോളജി പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്.-



Tags
deshabhimani section

Related News

View More
0 comments
Sort by

Home