ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു

കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണയോഗം എഐആർടിഡബ്ലിയുഎഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു. പാലക്കാട് കെഎസ്‌ആർടിസി സ്റ്റാൻഡിൽ അനുസ്‌മരണയോഗം എഐആർടിഡബ്ല്യുഎഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ്, ജില്ലാ സെക്രട്ടറി പി സതീശൻ, ജില്ലാ പ്രസിഡന്റ് കെ ഗോപാലകൃഷ്ണൻ, ജില്ലാ ട്രഷറർ എം സി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ചു. അനുസ്മരണയോഗം ജില്ലാ സെക്രട്ടറി എൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി എം മുരുകൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കൃഷ്ണൻ, ആർ കൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments