കോച്ച് ഫാക്‌ടറി ഉപേക്ഷിക്കൽ; റീത്തുവച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് ഏറ്റെടുത്ത ഭൂമിക്ക് മുന്നിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ റീത്ത് വയ്-ക്കുന്നു
കഞ്ചിക്കോട്
കഞ്ചിക്കോട് കോച്ച് ഫാക്‌ടറി ഉപേക്ഷിച്ച് യുവാക്കളെയാകെ വഞ്ചിച്ച കേന്ദ്രനടപടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത കഞ്ചിക്കോട്ടെ ഭൂമിക്കുമുന്നിൽ ഡിവൈഎഫ്‌ഐ റീത്തുവച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ കെ നിഖിൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ഏരിയ കമ്മിറ്റിയംഗം എസ് സുഭാഷ്, ലോക്കൽ സെക്രട്ടറി സി പ്രശാന്ത്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, ബ്ലോക്ക് സെക്രട്ടറി ആർ മിഥുൻ, ട്രഷറർ സി എ അശോക്, മേഖലാ സെക്രട്ടറിമാരായ പി സുജിത്, എം വിഷ്ണു എന്നിവർ സംസാരിച്ചു.








0 comments