Deshabhimani

ജയിൽ നിറയ്‌ക്കൽ പ്രക്ഷോഭവുമായി സിപിഐ

CPI.jpg
avatar
സ്വന്തം ലേഖകൻ

Published on Nov 26, 2026, 09:57 PM | 1 min read

ന്യൂഡൽഹി: ഡിസംബർ ഒന്നുമുതൽ മൂന്നുവരെ രാജ്യവ്യാപകമായി ജയിൽ നിറയ്‌ക്കൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഐ. ഗ്യാനേഷ്‌ കുമാർ രാജി വയ്ക്കണം, എസ്‌ഐആർ നിർത്തിവയ്ക്കണം, ബാലറ്റ്‌പേപ്പർ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തണം, വിലക്കയറ്റം നിയന്ത്രിക്കണം, തൊഴിലവസരം സൃഷ്ടിക്കണം, വനിതാസംവരണം നടപ്പാക്കണം, മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ പരിരക്ഷ ഉറപ്പാക്കണം, തൊഴിൽകോഡ് പിൻവലിക്കണം തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ്‌ പ്രക്ഷോഭം.


അടുത്തവർഷം ഉത്തർപ്രദേശ്‌ ഉൾപ്പടെ അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ശക്തമായ പ്രചരണപരിപാടി സംഘടിപ്പിക്കുമെന്ന്‌ സിപിഐ ജനറൽസെക്രട്ടറി ഡി രാജ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ വിശ്വാസ്യതയും നിഷ്‌പക്ഷതയും ഇല്ലാതാക്കിയ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുംവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സിപിഐ ദേശീയ സെക്രട്ടറിമാരായ ഗിരീഷ്‌ ശർമ, കെ രാമകൃഷ്‌ണ എന്നിവരും പങ്കെടുത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home