Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

സഹകരണ മേഖലയിലെ വെല്ലുവിളികൾ 
തുറന്നുകാട്ടി സെമിനാർ

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ സംഘടിപ്പിച്ച "സഹകരണ മേഖല, വെല്ലുവിളിയും പ്രതിരോധവും" സെമിനാർ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ സംഘടിപ്പിച്ച "സഹകരണ മേഖല, വെല്ലുവിളിയും പ്രതിരോധവും" സെമിനാർ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 01:06 AM | 1 min read

പട്ടാമ്പി

പല കാര്യങ്ങളിലും മുഖ്യമന്ത്രി വി ഡി സതീശൻ എടുക്കുന്ന നിലപാട്‌ പൊതുവിൽ ബിജെപിക്കും സംഘപരിവാറിനും അനുകൂലമാണെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മേലെ പട്ടാമ്പി എൻ ഉണ്ണികൃഷ്ണൻ (രാജ്യപ്രസ്ഥം ഓഡിറ്റോറിയം) നഗറിൽ സംഘടിപ്പിച്ച സഹകരണ മേഖല വെല്ലുവിളിയും പ്രതിരോധവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളാണ്‌ 2021 മുതൽ കേന്ദ്ര ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇതിനെ പ്രതിരോധിക്കാനും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ നിലനിർത്താനുമുള്ള ഒരു നടപടിയും യുഡിഎഫ്‌ ഗവൺമെന്റ് സ്വീകരിക്കുമെന്ന് കരുതാൻ വയ്യാത്ത രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ് നമ്മുടെ സഹകരണ മേഖല ഇന്ന് നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ​കേരള ബാങ്ക് ചെയർമാൻ പി മോഹനൻ വിഷയാവതരണം നടത്തി. സിഐടിയു ജില്ല പ്രസിഡന്റ് പി എന്‍ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹംസ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പി വിനയകുമാർ, സിപിഐ എം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണന്‍, കെസിഇയു ജില്ലാ പ്രസിഡന്റ്‌ വി ജ്യോതി ബസു, സംസ്ഥാന കമ്മിറ്റി അംഗം ബബിത സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ജയപ്രകാശ്, എം പുഷ്പലത, പി ഉണ്ണീൻകുട്ടി എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ രാജേഷ് സ്വാഗതവും ജോയന്റ് കൺവീനർ ടി വി ഗിരീഷ് നന്ദിയും പറഞ്ഞു.

പതാകദിനം നാളെ

സിഐടിയു 16–ാം ജില്ലാ സമ്മേളനത്തിന്റെ പതാകദിനം വ്യാഴാഴ്ച ആചരിക്കും. സിഐടിയു ഓഫീസുകളിലും വിവിധ യൂണിയൻ ഓഫീസുകളിലും സ്ഥാപനങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും പതാക ഉയർത്തും. ഒക്‌ടോബർ 12, 13 തീയതികളിൽ പാലക്കാടാണ്‌ ജില്ലാ സമ്മേളനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home