സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
മിനിമം വേതനം പുതുക്കി നിശ്ചയിക്കണം

കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സിഐടിയു അഖിലേന്ത്യാ ട്രഷറർ എം സായ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
സെക്യൂരിറ്റി, ഹൗസ് കീപ്പിങ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഐടിയു അഖിലേന്ത്യാ ട്രഷറർ എം സായ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയനുകൾ ഇല്ലാത്ത തൊഴിലിടമാണ് കോർപറേറ്റുകളും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്. രാജ്യത്താകെ ഒരു കോടിയിലധികം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരാണ് തൊഴിലെടുക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന യൂണിയനുകളെ തകർക്കാൻ പുതിയ നിയമങ്ങളിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ സംഘടനയെ ശക്തമായി നിലനിർത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ബാലകൃഷ്ണൻ അധ്യക്ഷനായി. ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ ജയപ്രകാശ് സംഘടനാ റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ഹരിദാസ് അനുശോചന പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് കെ അജയൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു, ഫെഡറേഷൻ സംസ്ഥാന ട്രഷറർ ആർ വി ഇഖ്ബാൽ, ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറിമാരായ ജി പി വൃന്ദറാണി, തെരുവത്തു നാരായണൻ, ജി ലാൽജി, -സുകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മടവൂർ അനിൽ, പി കെ പ്രസാദ്, ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ സ്വാഗതവും സി കെ ചാമുണ്ണി നന്ദിയും പറഞ്ഞു.
മടവൂർ അനിൽ പ്രസിഡന്റ്, കെ ജയപ്രകാശ് ജനറൽ സെക്രട്ടറി
മടവൂർ അനിലിനെ പ്രസിഡന്റായും കെ ജയപ്രകാശിനെ ജനറൽ സെക്രട്ടറിയായും കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: തെരുവത്ത് നാരായണൻ, കെ എഫ് ഡേവിസ്, കെ ടി ബാലകൃഷ്ണൻ, ജി വിജയകുമാർ, സി കെ ചാമുണ്ണി, ജി പി വൃന്ദാറാണി, എം കെ ജിഷ, എ സിയാവുദ്ദീൻ(വൈസ് പ്രസിഡന്റുമാർ), ആർ ബി ഇക്ബാൽ, കെ അജയൻ, ജി ലാൽ, എസ് സുകുമാർ, പി വി ഉപേന്ദ്രൻ, ലവ്യ സന്തോഷ്, എം വിജി, കെ കെ രാധാകൃഷ്ണൻ(സെക്രട്ടറിമാർ), വി ഹരിദാസ്(ട്രഷറർ).










0 comments