ബാലസംഘം യൂണിറ്റുകളിൽ ബാലോത്സവം

ഒറ്റപ്പാലം/പാലക്കാട്
ബാലസംഘം നേതൃത്വത്തിൽ ജില്ലയിലെ 15 ഏരിയകളിലും 18നും 19നും കുട്ടികളുടെ നേതൃപരിശീലന സഹവാസ ക്യാമ്പും നായനാർ ദിനാചരണവും ഹാപ്പിനെസ് ഫെസ്റ്റും നടത്താൻ തീരുമാനം. മുഴുവൻ യൂണിറ്റുകളിലും ബാലോത്സവവും നടത്തും. ഒറ്റപ്പാലത്ത് ചേർന്ന വില്ലേജ് കൺവീനർമാരുടെ പടിഞ്ഞാറൻ മേഖലാ കൺവൻഷനിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ അശ്വതി അധ്യക്ഷയായി. ജില്ലാ കൺവീനർ യു ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന അക്കാദമിക് കൺവീനർ ടി കെ നാരായണദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി അഭിനവ്, കെ പ്രേംജിത്, കെ ആർ അഭിഷേക്, അനഘ, അനൂപ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ആർ സൂരജ് സ്വാഗതവും ജില്ലാ ജോയിന്റ് കൺവീനർ സി സച്ചിദാനന്ദൻ നന്ദിയും പറഞ്ഞു. കിഴക്കൻ മേഖലാ കൺവൻഷൻ താരേക്കാട് എൻജിഒ യൂണിയൻ ഹാളിൽ സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ അശ്വതി അധ്യക്ഷയായി. ജില്ലാ കൺവീനർ യു ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രേംജിത്ത്, കെ ആർ അഭിഷേക്, പി ശിൽപ്പ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ആർ സൂരജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എസ് ഭഗത് നന്ദിയും പറഞ്ഞു.










0 comments