ആരോണും തസ്‌മിനും ചെസ് ചാമ്പ്യൻമാർ

ഒറ്റപ്പാലം
അണ്ടർ 13 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പിൽ പൊതുവിഭാഗത്തിൽ ആരോൺ വാഴക്കോട്ടിൽ (വാടാനാംകുറുശി), പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് തസ്മിൻ (ചെർപ്പുളശേരി) എന്നിവർ ചാമ്പ്യന്മാരായി. കേരള സ്പോർട്സ് കൗൺസിൽ, സ്‌റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി, ജില്ലാ ഓർഗനൈസിങ് കമ്മിറ്റി എന്നിവർ ചേർന്നാണ് ചാമ്പ്യൻഷിപ് നടത്തിയത്. പൊതുവിഭാഗത്തിൽ: ആദി ദേവ് എസ് നായർ (കുളപ്പുള്ളി), വി എസ് ഋതിക് (തൃക്കടീരി) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം. പെൺകുട്ടികളിൽ: അർഷിത നിഷാന്ത് (കൊല്ലങ്കോട്), വൈ എം ഇഷാൽ (കുമ്മനേഴി) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരം പ്രിൻസിപ്പൽ കെ സി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ എസ് പ്രീത അധ്യക്ഷയായി. ഡോ. കെ എം ദേവദാസും ഡോ. പി സി ഏലിയാമ്മയും വിജയികൾക്ക് സമ്മാനം നൽകി.










0 comments