ക്യാപ്റ്റൻ ലക്ഷ്മിയെ അനുസ്‌മരിച്ചു

പാലക്കാട്
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ക്യാപ്റ്റൻ ലക്ഷ്മിയെ അനുസ്‌മരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എൻ സരിത അധ്യക്ഷയായി. ടി ഗീനാകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ വിജയ എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഓമന, വി എൻ ഷീജ, ജില്ലാ ട്രഷറർ എ കെ ഷീലാദേവി എന്നിവർ സംസാരിച്ചു.










0 comments