പ്രതികാര നടപടി
ബിഎസ്‌എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു

പാലക്കാട്
ബിഎസ്‌എൻഎൽ ജീവനക്കാർക്കെതിരെയുള്ള തമിഴ്‌നാട് സിജിഎമ്മിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും സിജിഎമ്മിനെ തിരിച്ചുവിളിക്കണമെന്നുമാവശ്യപ്പെട്ട് ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബിഎസ്എൻഎൽ (എയുഎബി) പ്രതിഷേധിച്ചു. പാലക്കാട് പിജിഎം ഓഫീസിനുമുന്നിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി യു ആർ രഞ്ജീവ് ഉദ്‌ഘാടനം ചെയ്‌തു.
എസ്എൻഇഎ ജില്ലാ സെക്രട്ടറി പി ശ്രീജേഷ് അധ്യക്ഷനായി. എൻഎഫ്ടിഇ – ബിഎസ്എൻഎൽ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, എസ്എൻഇഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആർ രജനീഷ്, എഐബിഎസ്എൻഇഎ ജില്ലാ സെക്രട്ടറി എസ് ടി സുജി എന്നിവർ സംസാരിച്ചു.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എ പ്രസീല സ്വാഗതവും എഐജിഇടിഒഎ ജില്ലാ സെക്രട്ടറി എം കെ അർജുൻ നന്ദിയും പറഞ്ഞു.









0 comments