ad
Deshabhimani

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അനോറെക്റ്റല്‍ ക്ലിനിക്ക് തുറന്നു

ആയുര്‍വേദ ആശുപത്രിയിൽ അനോറെക്റ്റല്‍ ക്ലിനിക്കും പാരാസര്‍ജിക്കല്‍ 
യൂണിറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ ആശുപത്രിയിൽ അനോറെക്റ്റല്‍ ക്ലിനിക്കും പാരാസര്‍ജിക്കല്‍ 
യൂണിറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 12:40 AM | 1 min read

പാലക്കാട്‌

അര്‍ശസ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിടല്‍ സൈനസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ക്ഷാരസൂത്ര, ക്ഷാരകര്‍മ ചികിത്സ നല്‍കുന്നതിന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അനോറെക്റ്റല്‍ ക്ലിനിക്കും പാരാസര്‍ജിക്കല്‍ യൂണിറ്റും തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എന്‍ സരിത അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ കെ ഷീലാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആയുര്‍വേദ ആശുപത്രി സിഎംഒ ഇന്‍ ചാര്‍ജ് ഡോ. കെ പി ജയകൃഷ്ണന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി എഡിസണ്‍, ഡോ. എം ഹേമ, ഡോ. ആര്‍ ബി നിത, മര്‍മ്മ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനു റോസമ്മ ജോസഫ്, സീനിയര്‍ നഴ്സ് പി എസ് ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒന്പതുമുതല്‍ പകൽ രണ്ടുവരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക്: 0491 2546260.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home