നാളികേരദിനത്തിൽ വിദ്യാലയങ്ങളിൽ തൈനട്ടു

എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സബിത മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾമുറ്റത്ത് തെങ്ങിൻതൈ നടുന്നു
പിറവം
ലോക നാളികേരദിനത്തിന്റെ ഭാഗമായി എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സബിത മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾമുറ്റത്ത് തെങ്ങിൻതൈകൾ നട്ടു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ എം സുനിൽ, പി കെ നീതു, രഞ്ജു പൗലോസ്, സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു. തെങ്ങിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നിർമിച്ച വസ്തുക്കളുടെ പ്രദർശനവുമുണ്ടായി.
പാലക്കുഴ കൃഷിഭവന്റെ ലോക നാളികേര ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കുഴ ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി എൻ സുനിൽ തെങ്ങിൻതൈ നട്ടു. ജെയ്സൺ ജോർജ് അധ്യക്ഷനായി.
മൂവാറ്റുപുഴ
മൂവാറ്റുപുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂവാറ്റുപുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നാളികേരദിനാചരണം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ജിനു ആന്റണി മടേക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സാനി ജോർജ് സംസാരിച്ചു. ഹൈബ്രിഡ് ഇനം തെങ്ങിൻതൈ സ്കൂൾവളപ്പിൽ നട്ടു.
കവളങ്ങാട്
പോത്താനിക്കാട് പഞ്ചായത്തും കൃഷിഭവനും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ലോക നാളികേരദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പി ജയിംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂസി സന്തോഷ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ഷീല റോയി, ജിജി മാത്യു, ജിനേഷ് കെ പോൾ, മിനി സണ്ണി, അല്യൻഷ്യ റോബി, കൃഷി ഓഫീസർ ബോസ് മത്തായി, സ്കൂൾ പ്രിൻസിപ്പൽ മിനി മാത്യു തുടങ്ങിയവർ സംസാരിച്ചു.
തേങ്ങയുടെയും നാളികേര ഉൽപ്പന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും പുതിയ തലമുറയിൽ അവബോധം വളർത്തുകയാണ് ദിനാഘോഷത്തിലൂടെ ലക്ഷ്യമിട്ടത്.









0 comments