ad
Deshabhimani

വിജയശ്രീ

ബോധവൽക്കരണ ക്ലാസുകളുമായി ജില്ലാ പഞ്ചായത്ത്

വിജയശ്രീ പദ്ധതിയുടെ ഭാഗമായ ബോധവൽക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 13, 2025, 12:49 AM | 1 min read

പാലക്കാട്

ജില്ലയിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി വിജയശതമാനം ഉയർത്താൻ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന വിജയശ്രീ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾക്ക്‌ തുടങ്ങി. സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ്‌ ക്ലാസുകൾ. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടാനുള്ള എല്ലാ പ്രവർത്തനങ്ങളും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂട്ടായി ഏറ്റെടുത്ത് നടപ്പാക്കാൻ ധാരണയായി. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട പരീക്ഷ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ പ്രത്യേക യോഗങ്ങൾ നിലവിൽ ചേർന്നുവരികയാണ്‌. വിജയശ്രീ പദ്ധതി നടത്തിപ്പിന്‌ 50 ലക്ഷം രൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയത്‌. കോ–ഓർഡിനേറ്റർമാരുടെ വിദ്യാഭ്യാസ ജില്ലാ അവലോകനയോഗങ്ങൾ, പഠന സഹായി തയ്യാറാക്കൽ, പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അധികസമയ ക്ലാസുകൾ, രക്ഷിതാക്കൾക്ക് പരിശീലനം, കൗൺസലിങ്, ഗൃഹസന്ദർശനം എന്നിവയാണ്‌ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ഉദ്‌ഘാടന പരിപാടിയിൽ പിടിഎ പ്രസിഡന്റ്‌ എം ആർ ശിവപ്രസാദ് അധ്യക്ഷനായി. വിജയശ്രീ ജില്ലാ കോ– ഓർഡിനേറ്റർ ടി ജയപ്രകാശ്, ഡയറ്റ് ഫാക്കൽറ്റി ഡോ. പി രാമകൃഷ്ണൻ, അധ്യാപിക എം ശോഭ, പ്രധാനാധ്യാപിക സ്വപ്നകുമാരി, മേരി വർഗീസ് എന്നിവർ ക്ലാസെടുത്തു.-



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home