ad
Deshabhimani

ഓട്ടോ–ടാക്സി–ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2026, 12:00 AM | 1 min read

ഓട്ടോ–ടാക്സി–ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം നാളെ

ചെർപ്പുളശേരി

ഓട്ടോ – ടാക്സി – ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ബുധനാഴ്‌ച ആനത്തലവട്ടം ആനന്ദൻ നഗറിൽ (ചെർപ്പുളശേരി ചൈതന്യ കൺവൻഷൻ സെന്റർ) നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 15 ഡിവിഷനിൽനിന്നുള്ള 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 10ന് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ബാബു പതാക ഉയർത്തും. കേരള സ്റ്റേറ്റ് ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു എന്നിവർ പങ്കെടുക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മേഖലയിലെ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകും. സമ്മേളനത്തിന്റെ പ്രചാരണാർഥം ചൊവ്വ വൈകിട്ട് നാലിന് ചെർപ്പുളശേരി ടൗണിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ വിളംബര റാലി നടക്കും. യൂണിയൻ ജില്ലാ സെക്രട്ടറി എ വി സുരേഷ്, ജോയിന്റ്‌ സെക്രട്ടറി എം ആർ ജയശങ്കർ, സ്വാഗതസംഘം ചെയർമാൻ കെ നന്ദകുമാർ, സ്വാഗതസംഘം കൺവീനർ ഇ ചന്ദ്രബാബു, യൂണിയൻ ഡിവിഷൻ സെക്രട്ടറി ഐ ഷാജു, ഡിവിഷൻ പ്രസിഡന്റ് വി കണ്ണൻ, സി അനന്തനാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home