ad
Deshabhimani

ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ ചാന്പ്യൻഷിപ്പ്

സ്വര്‍ണവേഗം

എസ് അഖിലേഷ്, അണ്ടർ 20, ലോങ്ജമ്പ്, യങ്സ‍്റ്റേഴ്സ് ക്ലബ് ചിറ്റൂർ

എസ് അഖിലേഷ്, അണ്ടർ 20, ലോങ്ജമ്പ്, യങ്സ‍്റ്റേഴ്സ് ക്ലബ് ചിറ്റൂർ

avatar
ജിജോ ജോർജ്‌

Published on Sep 22, 2026, 01:33 AM | 1 min read

പാലക്കാട്‌

ട്രാക്കിലും ഫീൽഡിലും ആവേശത്തിമിർപ്പ്‌. പുതിയ വേഗവും ദൂരവും ഉയരവും താണ്ടി ജില്ലയുടെ ക‍ൗമാരം ട്രാക്കിലിറങ്ങി. ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ ചാന്പ്യൻഷിപ്പിന് പാലക്കാട്‌ മെഡിക്കൽ കോളേജ്‌ സിന്തറ്റിക്‌ ട്രാക്കിൽ ആവേശത്തുടക്കം. ആദ്യദിനം 79 ഫൈനൽ പൂർത്തിയായപ്പോൾ 58 പോയിന്റുമായി ചിറ്റൂർ യങ്‌സ്‌റ്റേഴ്‌സ്‌ ക്ലബ് മുന്നേറ്റം തുടങ്ങി. ഏഴ്‌ സ്വർണവും മൂന്ന്‌ വെള്ളിയും ആറ്‌ വെങ്കലവുമായാണ്‌ ചിറ്റൂരിന്റെ കുതിപ്പ്‌. നിലവിലെ ചാന്പ്യന്മാരായ പാലക്കാട്‌ ഒളിന്പിക്‌ അത്‌ലറ്റിക്‌ ക്ലബ്ബാണ്‌ രണ്ടാമത്‌. ആറ്‌ സ്വർണവും നാല്‌ വെള്ളിയും രണ്ട്‌ വെങ്കലവുമടക്കം 55 പോയിന്റ്‌. പറളി എച്ച്‌എസ്‌എസ്‌ (47), കോട്ടായി ജിഎച്ച്‌എസ്‌എസ്‌ (43) എന്നിവരാണ്‌ മൂന്നും നാലും സ്ഥാനങ്ങളിൽ. കടുത്ത വെയിലിനെ അവഗണിച്ചും അണ്ടർ 16, അണ്ടർ 18 വിഭാഗങ്ങളിൽ ധാരാളം മത്സരാർഥികളുണ്ടായിരുന്നു. അണ്ടർ 20 വിഭാഗത്തിൽ പലയിനങ്ങളിലും പങ്കാളിത്തക്കുറവുണ്ടായി. മീറ്റ്‌ ചൊവ്വാഴ്‌ച സമാപിക്കും. ഒക്‌ടോബർ മുന്നുമുതൽ ആറുവരെ കൊല്ലത്ത്‌ നടക്കുന്ന സംസ്ഥാന മീറ്റിനുള്ള ജില്ലാ ടീമിനെ ചാന്പ്യൻഷിപ്പിൽനിന്ന്‌ തെരഞ്ഞെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home