കരുത്തായി അത്തിപ്പൊറ്റ

ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷനിൽനിന്ന് വിജയിച്ച രേഖ സന്തോഷ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ആലത്തൂർ
കഴിഞ്ഞ തവണ 224 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നഷ്ടമായ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷൻ 790 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് ഇക്കുറി എൽഡിഎഫ് തിരിച്ചുപിടിച്ചത്. ആകെ പോൾ ചെയ്ത വോ ട്ടിന്റെ 48 ശതമാനവും എൽഡിഎഫിന് ലഭിച്ചു. കഴിഞ്ഞ തവണ 38 ശതമാനംമാത്രം വോട്ട് ലഭിച്ച എൽഡിഎഫ് 48 ശതമാനം വോട്ടോടെ മുന്നേറ്റം കരുത്തുറ്റതാക്കി. യുഡിഎഫാകട്ടെ കഴിഞ്ഞ തവണ നേടിയ 40 ശതമാനത്തിൽനിന്ന് 37 ശതമാനത്തിലേക്ക് താഴ്‌ന്നു. ബിജെപി കഴിഞ്ഞ തവണ നേടിയ 22 ശതമാനം വോട്ടിൽനിന്ന് 14 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇക്കുറി 3538 വോട്ട് എൽഡിഎഫിലെ രേഖ സന്തോഷും 2748 വോട്ട് യുഡിഎഫിലെ റൂബിയ അഷ്റഫും 1061 വോട്ട് ബിജെപിയിലെ വൃന്ദയും നേടി. കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിലെ ഷമീറ ഐസിഡിഎസ് സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില എൽഡിഎഫ് 12, യുഡിഎഫ് 5. 11–6 ആയിരുന്നു നിലവിലെ കക്ഷിനില.









0 comments