ad
Deshabhimani

സിബിഎസ്‌ഇ ക്ലസ്റ്റർ 10 അത്‌ലറ്റിക്‌ മീറ്റ്‌

പുതുവേഗം പുതുദൂരം

അണ്ടർ 17 ആൺകുട്ടികളുടെ  ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ  സുർജ മോണ്ടേൽ

അണ്ടർ 17 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ സുർജ മോണ്ടേൽ

വെബ് ഡെസ്ക്

Published on Jul 23, 2026, 12:33 AM | 1 min read

പാലക്കാട്‌

സിബിഎസ്‌ഇ ക്ലസ്റ്റർ 10 അത്‌ലറ്റിക്‌ മീറ്റിൽ തൃശൂർ മുളങ്കുന്നത്തുകാവ്‌ കെഎംബി വിദ്യാമന്ദിർ (കുലപതി മുൻഷി ഭവൻസ്‌) ചാമ്പ്യന്മാരായി. 233 പോയിന്റ്‌ നേടിയാണ്‌ നേട്ടം. എരവിമംഗലം ബിവിബി വിദ്യാമന്ദിർ (188) രണ്ടാം സ്ഥാനവും പാറമേക്കാവ്‌ വിദ്യാമന്ദിർ (170) മൂന്നാം സ്ഥാനവും നേടി. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ ആർദ്ര മുരളീധരൻ (പാലക്കാട്‌ പള്ളിപ്പുറം, സെന്റ്‌ റാഫേൽ കത്തീഡ്രൽ), ഹന ഷിഫീർ (കൊടുങ്ങല്ലൂർ, ബിവിബി വിദ്യാമന്ദിർ), കെ എസ്‌ മിത്രലക്ഷ്‌മി (തിരുവമ്പാടി ദേവമാതാ സിഎംഐ പബ്ലിക്‌ സ്കൂൾ), ആൺകുട്ടികളുടെ വിഭാഗത്തിൽ കെ എം ജിഷ്ണു (കോഴിക്കോട്‌ ചേവായൂർ, ഭാരതീയ വിദ്യാഭവൻ), റസൽ ഫൈസൽ (തൃശൂർ ഇടശേരി, സിഎസ്‌ മുഹമ്മദ്‌ ഹാജി മെമ്മോറിയൽ സെൻട്രൽ സ്കൂൾ), അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ആബിത വള്ളോപ്ര (കോഴിക്കോട്‌, സദ്‌ഭവന വേൾഡ്‌ സ്കൂൾ), മോതി റിതിക (കോഴിക്കോട്‌, ജയ്‌റാണി എസ്‌എബിഎസ്‌ പബ്ലിക്‌ സ്കൂൾ), ആൺകുട്ടികളുടെ വിഭാഗത്തിൽ വി അക്ഷയ്‌ (മുളങ്കുന്നത്തുകാവ്‌ കെഎംബി വിദ്യാമന്ദിർ), പ്രിൻസ്‌ അനിൽ (വടക്കഞ്ചേരി, ദി ശോഭ അക്കാദമി), അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ എം മനവി (കോഴിക്കോട്‌ ചേവായൂർ, ഭാരതീയ വിദ്യാഭവൻ), ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രേഷ്‌ഠ്‌ സിന്ധു (കോഴിക്കോട്‌ ചേവായൂർ, ഭാരതീയ വിദ്യാഭവൻ), വേദാന്ത്‌ ഗിഗിമോൻ വടക്കേപ്പുരക്കൽ (മുളങ്കുന്നത്തുകാവ്‌ കെഎംബി വിദ്യാമന്ദിർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ഗ്ര‍ൗണ്ടിൽ രണ്ട്‌ ദിവസങ്ങളായി നടന്ന മത്സരത്തിന്‌ ചെർപ്പുളശേരി ശബരി സെൻട്രൽ സ്കൂൾ ആതിഥേയത്വം വഹിച്ചു. വിജയികൾക്ക്‌ എഡിഎം എ അബ്‌ദുൾ ലത്തീഫ്‌ സമ്മാനം നൽകി. ഡോ. അനിൽകുമാർ അധ്യക്ഷനായി. മലയാള വിഭാഗം മേധാവി വിജയകുമാർ സ്വാഗതവും പിആർഒ സായ്‌ പ്രശാന്ത്‌ നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home