മണ്ണാർക്കാടിന്റെ സ്വർണത്തിളക്കം
ഓടി നേടി ജിഷ്‌ണു

ജിഷ്ണു
പാലക്കാട്
ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ സ്വർണംനേടി മണ്ണാർക്കാട്ടുകാരനായ ജിഷ്ണു പ്രസാദ്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പഞ്ചാബിൽ നടത്തിയ മേളയിൽ 200 മീറ്റർ ഓട്ടമത്സരത്തിലാണ് ഒന്നാംസ്ഥാനം. മണ്ണാർക്കാട് തേനാരി സ്വദേശിയായ ജിഷ്ണു ബിഎസ്എഫ് ജവാനാണ്. നെല്ലിപ്പുഴ ഡിബിഎച്ച്എസ്, കരിമ്പുഴ എച്ച്എസ്എസ് അട്ടപ്പാടി ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലായിരുന്നു പഠനം. നിലവിൽ മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ജോലി ചെയ്യുന്നത്. ഹർപ്രീത് സിങ്ങാണ് പരിശീലകൻ. പാലക്കാട് മാത്തൂരിലെ കെ സുരേന്ദ്രനാണ് വ്യക്തിഗത പരിശീലകൻ. കൂലിപ്പണിക്കാരനായ കൃഷ്ണകുമാറിന്റെയും മാലതിയുടെയും മകനാണ്. കഴിഞ്ഞവർഷം ഓൾ ഇന്ത്യ പൊലീസ് അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 200 മീറ്ററിലും 4x100 മീറ്റർ റിലേയിലും 31 വർഷം പഴക്കമുള്ള റെക്കോഡ് മറികടന്നിരുന്നു.









0 comments