കാലത്തിന്റെ സാക്ഷി, അത്താണി

കുളവൻമൊക്ക് - തോലനൂർ റോഡിൽ നൊച്ചുള്ളിപ്പാലത്തിനു സമീപത്തുള്ള അത്താണി

സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:37 AM | 1 min read
കുഴൽമന്ദം
അത്താണിയെന്ന പേരുപോലും ആൽഫ തലമുറയ്ക്ക് പരിചിതമായിരിക്കില്ല. വാഹനങ്ങൾ വ്യാപകമല്ലാത്ത കാലത്ത്, തലച്ചുമടായി മാത്രം സാധനങ്ങൾ കൊണ്ടുപോയിരുന്നവര്‍ക്ക് ആശ്രയമായിരുന്നു അത്താണി. പ്രസക്തി നഷ്ടമായെങ്കിലും നാട്ടിൻപുറങ്ങളിൽ അപൂര്‍വമായെങ്കിലും ഇന്നും അത്താണികളുണ്ട്. കരിമ്പാറ കല്ലുകൾ വലുപ്പത്തിൽ മുറിച്ചെടുത്താണ് ഓരോ ദേശവഴികളിലും അത്താണികൾ സ്ഥാപിച്ചിരുന്നത്. നെല്ലും അരിയുമൊക്കെ ചുമന്ന് കൊണ്ടുപോകുന്നവർക്ക് സാധനമിറക്കിവച്ച് വിശ്രമിക്കാൻ ഇവ സഹായമായിരുന്നു. ഒരാൾ പൊക്കത്തിൽ അഞ്ച് കരിങ്കൽ പാത്തികൾ കൊണ്ടും മൂന്ന് കരിങ്കൽ പാത്തികൾ കൊണ്ടുമാണ് അത്താണികൾ ഒരുക്കിയിരുന്നത്. പ്രധാന തറവാടുകൾ പ്രിയപ്പെട്ടവരുടെ സ്മരണയ്ക്കായാണ് ഇവ സ്ഥാപിച്ചിരുന്നത്. പേരുകളും വര്‍ഷവുമൊക്കെ മലയാളത്തിൽ കൊത്തിവച്ചിട്ടുമുണ്ടാകും. കാലം മാറിയപ്പോൾ പലയിടങ്ങളിലും ഇവ സൊറപറഞ്ഞിരിക്കാനുള്ള ഇരിപ്പിടങ്ങൾ മാത്രമായി ചുരുങ്ങി.











0 comments