ad
Deshabhimani

print edition ഒരു പാട്ട് പിന്നെയും

janaki

യേശുദാസിനൊപ്പം

avatar
വി ടി മുരളി

Published on Jul 12, 2026, 01:10 AM | 1 min read

ദക്ഷിണേന്ത്യയിൽ ദശകങ്ങൾ നിത്യസാന്നിധ്യമായ ജാനകി ജന്മംകൊണ്ടല്ലെങ്കിലും മലയാളത്തിന് സ്വന്തം. ബാബുരാജിന്റെ ഗാനങ്ങളാണ് കൂടുതൽ പാടിയതെങ്കിലും കെ രാഘവൻ, ദേവരാജൻ തുടങ്ങിയവരും ശ്രുതിചേർത്തു. ആ ശബ്ദത്തിലൂടെ മലയാളത്തിൽ സ്ത്രീ കഥാപാത്രങ്ങൾ ദുഃഖിച്ചു, പ്രണയിച്ചു, സന്തോഷിച്ചു. അന്യഭാഷക്കാരിയെന്ന് ആരും കരുതിയില്ല. ജാനകി മലയാളത്തിന്റെ വക്കും മൂലയും, ഉച്ചാരണ വ്യക്തതയും ആലാപന ഭാവാത്മകതയുംകൊണ്ട് സമ്പന്നമാക്കി.

പൊതുവേദിയിലും റെക്കോർഡിങ്ങിലും പാടില്ലെന്ന് ജാനകി പ്രഖ്യാപിച്ചത് 78-ാം വയസ്സിൽ. ‘വിവിധ ഭാഷയിൽ നിരവധി പാട്ട് പാടി. നിർത്താൻ സമയമായതായി തോന്നുന്നു’ എന്നും കൂട്ടിച്ചേർത്തു. സംഗീതത്തിന്റെ ആന്തരിക ബലത്തിലാണ് അവർ പാടിയത്; ശരീരബലത്തിലായിരുന്നില്ല. രണ്ടും യോജിപ്പിച്ചാലേ സംഗീത്തിന്റെ ബാഹ്യരൂപം നൽകാനാവൂ എന്നും ബോധ്യമുണ്ടായി. മാറ്റങ്ങളുമായി തന്റെ രീതി ചേരില്ലെന്നും തോന്നിയോ?

മുതിർന്ന പല പാട്ടുകാരും സാന്നിധ്യമറിയിക്കുന്നത് സാങ്കേതികതയുടെ പിൻബലത്തിൽ. പ്രായാധിക്യം മറക്കാം. അലസമായി പാടുന്നതിനും അത് കാരണമായില്ലേ എന്ന ചോദ്യമുണ്ട്. സാങ്കേതിക വിദഗ്ദ്ധർ ബാക്കി ശരിയാക്കും എന്ന അലസത. പല ഗായകരും അത് തുറന്നുപറഞ്ഞു. ആ അന്തരീക്ഷത്തിൽ തന്റെ പങ്ക് അവസാനിച്ചതായി ജാനകിക്ക് തോന്നിയോ? എന്തായാലും ഉള്ളതെല്ലാം നൽകിക്കഴിഞ്ഞെന്ന് അഭിമാനിക്കാം. തന്റെ സാന്നിധ്യം മലയാള ദക്ഷിണേന്ത്യൻ ഗാനത്തിലെ സുവർണ്ണഘട്ടമായി രേഖപ്പെടുത്തപ്പെടുമെന്നും ബോധ്യമുണ്ടാവും. തന്നെ ഇനി വിപണിക്ക് വിട്ടുകൊടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതാണോ.

സാങ്കേതികവിദ്യയുടെ വെന്റിലേറ്ററിൽ കിടന്ന് ഊർദ്ധ്വൻ വലിക്കാൻ പാട്ടിനെ വിട്ടുകൊടുക്കേണ്ടെന്ന് തീരുമാനിച്ചതാവാം. ഇനി മറ്റുള്ളവരും പാടട്ടെ എന്ന ആശയവും മാറിനിൽപിലുണ്ടായെന്ന് വിചാരിക്കുകയുമാവാം.ബാബുരാജിനും മറ്റുമായി ജാനകി പാടിയ ഗാനങ്ങളും ഇതര ഭാഷകളിൽ ആലപിച്ചവയും പരിശോധിച്ചാൽ ഒന്നും പാഴായിട്ടില്ല. ശാസ്ത്രീയ സംഗീത വിദ്യാഭ്യാസം നേടിയിട്ടില്ലെന്ന് കേട്ടവർ പറയില്ല. ഓരോന്നും ആവശ്യപ്പെടുന്ന സാംസ്കാരിക അടിത്തറയിൽനിന്ന് വൈകാരികത സൃഷ്ടിച്ചു.

പത്മപുരസ്കാരം നിരസിച്ചത് ഓർക്കുക. മറ്റൊരാളോട് മത്സരിച്ചു നേടേണ്ടതല്ല യോഗ്യതയെന്നും അവകാശമുള്ളതെന്തെന്നും തിരിച്ചറിഞ്ഞു. ജീവൻ നിലനിൽക്കണമെങ്കിൽ പാടണം. ഇങ്ങനെയൊരു ജീവന്റെ സംഗീതം എല്ലാവരുടെയും ഉള്ളിൽ പാടിക്കൊണ്ടിരിക്കുന്നുണ്ട്. ജാനകി പറഞ്ഞതിന്റെ അർത്ഥവും അതുതന്നെ. കേൾക്കാൻ, വിൽക്കാൻ പാടുന്നത് നിർത്തുന്നു. എന്നാലും അകമേ പാടിക്കൊണ്ടിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home