ഡിഎംഒ ഓഫീസിലേക്ക് ആശാവർക്കർമാരുടെ ഉജ്വല മാർച്ച്

പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചും ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. ആയിരത്തോളം ആശാവർക്കർമാർ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്‌ഘാടനം ചെയ്‌തു. യുഡിഎഫ് വാഗ്‌ദാനം ചെയ്‌ത 21,000 രൂപ ഓണറേറിയം ഉടൻ അനുവദിക്കുക, വെട്ടിക്കുറച്ച ഇൻസെന്റീവുകൾ പുനഃസ്ഥാപിക്കുക, ശൈലി ആപ്പിന് വർധിപ്പിച്ച ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, സംഘടനാ നേതൃത്വങ്ങളുമായി ചർച്ച നടത്തിയശേഷം മാത്രം പുതിയ സർക്കുലർ ഇറക്കുക, ആശമാർക്ക് അമിതജോലി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ അജിത അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ നൗഷാദ്, യൂണിയൻ ജില്ലാ സെക്രട്ടറി കെ രമണി, ജില്ലാ ട്രഷറർ കെ ഹേമലത, സി രേണുക എന്നിവർ സംസാരിച്ചു.









0 comments