ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
ലോഗോ പ്രകാശിപ്പിച്ചു

പാലക്കാട്
ആഗസ്‌ത് 8, 9 തീയതികളിൽ പാലക്കാട്ട് നടക്കുന്ന കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിഐടിയു ജില്ലാ ട്രഷറർ ടി കെ നൗഷാദ് പ്രകാശിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ അജിത അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി സരള, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ സമീർഖാൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ രമണി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വിജയകുമാരി നന്ദിയും പറഞ്ഞു.










0 comments