ആശാ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം
സംഘാടകസമിതിയായി

പാലക്കാട്
ആഗസ്ത് ൮, ൯ തീയതികളിൽ പാലക്കാട് നടക്കുന്ന ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം പത്മിനി അധ്യക്ഷയായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ വിശദീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ, ജില്ലാ ട്രഷറർ ടി കെ നൗഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു, വി സരള, സി അംബിക എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഗീത സ്വാഗതവും ജനറൽ കൺവീനർ കെ രമണി നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികൾ ടി കെ നൗഷാദ് (ചെയർമാൻ), കെ രമണി (ജനറൽ കൺവീനര്‍), എ കെ ബാലൻ, ഇ എൻ സുരേഷ് ബാബു, കെ കെ ദിവാകരൻ, എം ഹംസ, പി എൻ മോഹനൻ (രക്ഷാധികാരികൾ).










0 comments