ആരവത്തിന് ആവേശ തുടികൊട്ട്

പാലക്കാട്
കുടുംബശ്രീയുടെ ‘ആരവം’ കലാ പ്രദർശന വിപണന മേളയ്‌ക്ക് കോട്ടമൈതാനത്ത് ആവേശത്തുടക്കം. അട്ടപ്പാടിയുടെ തനത് രുചിയായ വനസുന്ദരി ചിക്കൻ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഫുഡ്ഫെസ്റ്റ്, കുടുംബശ്രീ സംരംഭകരുടെ മുല്യവർധിത ഉൽപ്പന്നങ്ങളുടെ വിവിധ സ്റ്റാളുകൾ എന്നിവയാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കുത്താമ്പുള്ളി തുണിത്തരങ്ങളുടെ വൈവിധ്യം, അച്ചാറുകൾ, വിത്തിനങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിവിധ സ്റ്റാളുകൾ മേളയുടെ പ്രധാന ആകർഷണമായി. ആദ്യദിനം വലിയ ജനാപങ്കാളിത്തമാണ് മേളയിലുണ്ടായത്. പറളി സിഡിഎസിലെ ബാലസഭ കുട്ടികളും ഓക്സിലറി അംഗങ്ങളും വിവിധ കലാരൂപങ്ങളും അരങ്ങേറി. ടെലിവിഷൻ താരം വിഷ്ണു അലനല്ലൂരും ടീമും അവതരിപ്പിച്ച ഗാനമേളയും നടന്നു. മേളയോടനുബന്ധിച്ചുള്ള തുടി ഗോത്ര കലാമേള വെള്ളിയാഴ്‌ച നടക്കും. മാർച്ച് രണ്ടുവരെ നീളുന്ന മേളയിൽ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് വാങ്ങാം. വിപണനമേളയ്ക്ക് പുറമേ, യുവജനങ്ങൾക്ക് പ്രത്യേക തൊഴിൽ മേള, സെമിനാറുകൾ എന്നിവയും നടക്കും.










0 comments