കർഷകസംഘം ജില്ലാ സമ്മേളനം
ആവേശത്തുടക്കം

തൃത്താല
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് വാവനൂർ കെ വി രാമകൃ്ഷ്‌ണൻ നഗറിൽ (ഗാമിയോ കൺവൻഷൻ സെന്റർ) ആവേശത്തുടക്കം. തിങ്കൾ രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര നിർവാഹകസമിതി അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ടി പി മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ അധ്യക്ഷനായി. എസ് സുഭാഷ് ചന്ദ്രബോസ് രക്തസാക്ഷി പ്രമേയവും യു രാജഗോപാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ആർ മുരളി പ്രവർത്തന റിപ്പോർടും സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ ഡി പ്രസേനൻ, ജോസ് മാത്യൂസ്, കെ നളിനി, എസ് ആർ ഹബീബുള്ള, എ കൃഷ്‌ണകുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളന നടത്തിപ്പിന് വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പ്രമേയം: എസ് സുഭാഷ് ചന്ദ്രബോസ്(കൺവീനർ), കെ ബി സുഭാഷ്, വി സി രാമചന്ദ്രൻ, കെ ജയദേവൻ, വിനോയ് ചാക്കോ, സി പി ബാബു, കെ പി സുധീർ, സ്‌മിത, സ്വരൂപ് കുന്നംപുള്ളി. ക്രഡൻഷ്യൽ: യു അജയുകമാർ(കൺവീനർ), എൻ കെ രാജൻ, ഷാജു ശങ്കർ, എം കെ ഫാത്തിമ, മണി. മിനുട്‌സ്: യു രാജഗോപാൽ, ആർ സ്വാമിനാഥൻ, കെ കൃഷ്‌ണൻകുട്ടി. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, അഖിലേന്ത്യാ കിസാൻസഭ കൗൺസിൽ അംഗങ്ങളായ വത്സല മോഹൻ, എൻ ആർ ഷക്കീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശോഭന രാജേന്ദ്രപ്രസാദ്, പി പ്രീത എന്നിവർ പങ്കെടുത്തു. തിങ്കളാഴ്‌ച ഗ്രൂപ്പ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. വൈകിട്ട് കലാപരിപാടികളും അരങ്ങേറി. ചൊവ്വാഴ്‌ചയും പൊതുചർച്ച തുടരും. തുടർന്ന് സംഘടനാ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട്‌എന്നിവയിൻമേൽ മറുപടിയുണ്ടാകും. പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.










0 comments