Deshabhimani

എസ്എഫ്ഐ പാലക്കാട് നടത്തിയ റോഡ് ഉപരോധത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിക്കുന്നു

എസ്എഫ്ഐ പാലക്കാട് നടത്തിയ റോഡ് ഉപരോധത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിക്കുന്നു
വെബ് ഡെസ്ക്

Published on Oct 02, 2026, 12:01 AM | 1 min read

പാലക്കാട്‌

തലസ്ഥാന നഗരിയിലെ യൂത്ത്‌ കോൺഗ്രസ്‌–പൊലീസ്‌ അഴിഞ്ഞാട്ടത്തിൽ ജില്ലയിലും വിദ്യാർഥി രോഷം ആളിക്കത്തി. പഠിപ്പുമുടക്കിയ വിദ്യാർഥികൾ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സുത്താൻപേട്ട ജങ്‌ഷൻ ഉപരോധിച്ചു. വിദ്യാർഥികൾ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിച്ചു. കനത്തചൂടിനെ അവഗണിച്ചും നൂറുകണക്കിന്‌ പേർ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധം കനത്തതോടെ നേതാക്കളെ പൊലീസ്‌ റോഡിലൂടെ വലിച്ചിഴച്ചു നീക്കി. അറസ്‌റ്റ്‌ ചെയ്‌ത പ്രവർത്തകരെ പിന്നീട്‌ ജാമ്യത്തിൽ വിട്ടു. വ്യാഴം പകൽ പതിനൊന്നോടെ വിക്‌ടോറിയ കോളേജ്‌ പരിസരത്ത്‌ കേന്ദ്രീകരിച്ച എത്തിയ വിദ്യാർഥികൾ പ്രകടനമായി സുത്താൻപേട്ട ജങ്‌ഷനിലേക്ക്‌ നീങ്ങി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ്‌ വിപിൻ, ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ഷാദുലി, ജില്ലാ സെക്രട്ടറി വി വി അഭിഷേക്, ജോയിന്റ്‌ സെക്രട്ടറി വി നന്ദു, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി വി നിഖിൽ, അഭിജിത്‌ എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home