മഞ്ഞ ജാഗ്രതയിലും മഴ കനത്തില്ല

മഞ്ഞ ജാഗ്രതയിലും മഴ കനത്തില്ല
പാലക്കാട്
മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച ചൊവ്വാഴ്‌ചയും ജില്ലയിൽ കാര്യമായ മഴയുണ്ടായില്ല. പട്ടാമ്പി–24.6, ഒറ്റപ്പാലം–19.8, മണ്ണാർക്കാട്–19.2, കൊല്ലങ്കോട്–10.8, പറമ്പിക്കുളം–9, പാലക്കാട്–6.4, ആലത്തൂർ–4, ചിറ്റൂർ–3.5 എന്നിങ്ങനെയാണ് ലഭിച്ച മഴ. പകൽ സമയം വെയിൽ കുറഞ്ഞെങ്കിലും നേരിയ മഴ മാത്രമാണുണ്ടായത്. വൈകിട്ട് പലയിടങ്ങളിലും മഴയുണ്ടായി. ജൂണിൽ 41 ശതമാനം കുറവ് മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ 462 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 272.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. 20 മുതൽ -59 ശതമാനംവരെ മാത്രം മഴ ലഭിക്കുന്ന "ഡെഫിഷ്യന്റ്' വിഭാഗത്തിലാണ് ജില്ലയെ കേന്ദ്ര കാലാവസ്ഥാാ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബുധനാഴ്‌ചയും മഞ്ഞ ജാഗ്രത തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ദുരന്തസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.











0 comments