രാമക്ഷേത്രത്തിൽ ഏറ്റവും വലിയ മോഷണം നടന്നത് കുംഭമേളക്ക് : റിപ്പോർട്ട്

ലക്നൗ: അയോധ്യ രാമ്യക്ഷേത്രത്തിൽ ഏറ്റവുമധികം കൊള്ള നടന്നത് കുംഭമേളയുടെ സമയത്താണെന്ന് കണ്ടെത്തൽ. അയോധ്യ രാമക്ഷേത്രം സംഭാവന മോഷണ കേസ് വൻ വിവാദത്തിന് വഴിതെളിച്ചതിനിടെയാണ് വീണ്ടും വൻ സാമ്പത്തിക തട്ടിപ്പും മോഷണവും അമ്പലത്തിൽ നടന്നതായി വാർത്തകൾ പുറത്തുവരുന്നത്. എൻഡിറ്റിവിയാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിത്. അറസ്റ്റ് ചെയ്ത എട്ട് പേരും മുമ്പും ക്ഷേത്രത്തിൽ മോഷണംനടത്തിയിരുന്നു. എന്നാൽ കുംഭമേള സമയത്ത് വലിയ സംഭാവനയാണ് അമ്പലത്തിന് ലഭിച്ചത്., മോഷ്ടാക്കൾ ഈ സമയം മുതലാക്കി വൻ കൊള്ള നടത്തുകയായിരുന്നു .
അവിനാശ് ശുക്ല,അനുകൽപ് മിശ്ര ,ലവ് കുശ് മിശ്ര ,മനീഷ് കുമാർ യാദവ് ,കരുണേഷ് പാണ്ഡേ,രമാശങ്കർ മിശ്ര,സുഭാഷ് ശ്രീവാസ്തവ ,രംശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഐടിയാണ് ആരോപിതരായ എട്ട് പേരെ അറസ്റ്റ് ചെയ്തത്.എട്ട് പേര്‍ ചേർന്നാണ് മുഴുവൻ മോഷണവും അസൂത്രണം ചെയ്തത് എന്നാണ് വിവരം. ബന്ധുക്കളായ രണ്ട് പേരാണ് ഏറ്റവും വലിയ മോഷണം നടത്തിയത്. ലവ്കുശ് മിശ്ര, അനുകൽപ്പ് മിശ്ര എന്നിവരാണിത്. മോഷ്ടിച്ച പണം കൊണ്ട് നിരവധി വസ്തുക്കളും വാങ്ങി. ഇതിൽ പലതും പൊലീസ് പിടിച്ചെടുത്തു. വസ്തുവകകൾ സാമ്പത്തിക ക്രയവിക്രയ രീതികൾ എന്നിവ എങ്ങനെയാണ് നടത്തിയതെന്ന് അറിയാന്‍ ഇന്‍കംടാക്സ് വകുപ്പിന് ആയോധ്യയില്‍ നിന്നും കത്തയച്ചു.
ക്ഷേത്രത്തിലെ പണക്കിഴികൾ എണ്ണുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഔദ്യോഗികമായി അനുമതി നൽകിയ പ്രക്രിയയാണ്. ഇതിനായി ബാങ്ക് ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് കാണിക്ക വഞ്ചികളിലായി സമർപ്പിക്കുന്ന പണം, 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിൽ നിന്നുള്ള 3 പേരും ഉൾപ്പെടുന്ന 14 പേരടങ്ങുന്ന ഒരു സംഘമാണ് എണ്ണുന്നത്.











0 comments