ad
Deshabhimani

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാൾ ലഹരിമരുന്നുമായി അറസ്റ്റിൽ

അപകടത്തിൽ മരിച്ച അമൽ, പരുക്കേറ്റ അർജുൻ

അപകടത്തിൽ മരിച്ച അമൽ, പരുക്കേറ്റ അർജുൻ

വെബ് ഡെസ്ക്

Published on Jul 01, 2026, 04:40 PM | 1 min read

ഉദയംപേരൂർ: ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ സ്വദേശി മോഹനന്റെ മകൻ അമൽ (29) ആണ് മരണപ്പെട്ടത്. മാങ്കായിക്കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടെയായിരുന്നു അപകടം.


അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ, ഒപ്പമുണ്ടായിരുന്ന യുവാവിനെ മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം സ്വദേശി അർജുൻ (29) ആണ് പിടിയിലായത്. ഇരുവരെയും ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അമൽ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.


ആശുപത്രിയിൽ വെച്ച് അർജുനെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നുകയും തുടർന്ന് ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി ജി രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അർജുനിൽ നിന്ന് 3.10 ഗ്രാം എംഡിഎംഎയും, 9.80 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു.


പരിക്കുകളുള്ളതിനാൽ അർജുൻ ഇപ്പോൾ പൊലീസ് കാവലിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട അമലിന്റെ പേരിൽ മുൻപും ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഉദയംപേരൂർ പൊലീസും, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹിൽപ്പാലസ് പൊലീസും നിലവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home