പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ/ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 375/2025, 394/2025, 471/2025, 551/2025, 887/2025) തസ്തികകളിലേക്ക് ജൂലൈ നാലിന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഒഎംആർ പരീക്ഷയ്ക്ക് കാസർകോട് ജില്ലയിൽ പട്നെക്കാട് (പിഒ), നീലേശ്വർ എസ്എൻടിടിഐയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1170969 മുതൽ 1171168 വരെയുള്ള ഉദ്യോഗാർത്ഥികൾ കാസർകോട്, കാഞ്ഞങ്ങാട്, സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജിൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ ബ്ലാക്ക് സ്മിത്തി ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 333/2024) തസ്തികയിലേക്ക് ജൂലൈ 8, 9 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥിക ൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് ജൂലൈ എട്ടിന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024) തസ്തികയിലേക്ക് ജൂലൈ എട്ടിന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ് മെക്കാനിക്ക്) (കാറ്റഗറി നമ്പർ 656/2023) തസ്തികയിലേക്ക് ജൂലൈ 8, 9, 10, 29, 30, 31 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കേരള കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ സിസ്റ്റംസ് ഓഫീസർ (പാർട്ട് 2 സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 127/2025 ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്കും സീനിയർ മാനേജർ (മാർക്കറ്റിംഗ്) (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 460/2024) തസ്തികയിലേക്കും ജൂലൈ എട്ട് രാവിലെ 8.00 മണിക്ക് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സി എസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
പ്രമാണപരിശോധന
ആർക്കിയോളജി വകുപ്പിൽ ഡിസൈനർ (കാറ്റഗറി നമ്പർ 270/2025) തസ്തികയിലേക്ക് ജൂലൈ മൂന്നിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി) (കാറ്റഗറി നമ്പർ 12/2025) തസ്തികയിലേക്ക് ജൂലൈ ആറിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1.സി. വിഭാഗവുമായി ബന്ധപ്പെടണം (0471 2546325). കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ (കാറ്റഗറി നമ്പർ 430/2024) തസ്തികയിലേക്ക് ജൂലൈ ഏഴിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
വകുപ്പുതല പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്ക് വേണ്ടിയുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യൽ ടെസ്റ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 രാത്രി 12.00 മണി വരെ. വിജ്ഞാപനം പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും.











0 comments